കണ്ണൂർ: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽനിന്ന് വിജയിച്ച അഡ്വ. ബിനോയ് കുര്യൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാവും. നിലവിലുള്ള വൈസ് പ്രസിഡന്റ് ഇ. വിജയൻ അടുത്ത ദിവസം രാജിവെക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.പി. ദിവ്യയെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിനോയ് കുര്യനെയുമാണ് സി.പി.എം. തീരുമാനിച്ചിരുന്നത്. എന്നാൽ തില്ലങ്കേരിയിലെ യു.ഡി.എഫ്. സ്ഥാനാർഥി ജോർജ് ഇരുമ്പുകുഴിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. എൽ.ഡി.എഫിന് ഭരണം ലഭിച്ചപ്പോൾ മുൻനിശ്ചയപ്രകാരം പി.പി. ദിവ്യയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പന്ന്യന്നൂർ ഡിവിഷനിൽനിന്നുള്ള ഇ. വിജയനെ താത്‌കാലികമായി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിനോയ് കുര്യൻ ജയിച്ചാൽ വിജയൻ രാജിവെക്കാനായിരുന്നു തീരുമാനം