95-ാമത് ദേശീയ ദിനം: റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ വർണാഭമായ ആഘോഷം

റിയാദ്: പ്രവാസികൾക്ക് തണലായ സൗദി ഭരണാധികാരികൾക്ക് ഐക്യദാർഢ്യവും നന്ദിയും രേഖപ്പെടുത്തി, 95-ാമത് സൗദി ദേശീയ ദിനം റിയാദ് ടാക്കീസിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

മലാസ് കിങ് അബ്ദുള്ള പാർക്കിന് സമീപം നടന്ന ചടങ്ങിൽ റിയാദ് ടാക്കിസ് പ്രവർത്തകരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ ദേശിയ ഗാനാലാപനം, കേക്ക് മുറിക്കൽ, ലഡു-പായസം വിതരണം എന്നിവ ദിനാഘോഷത്തെ വർണാഭമാക്കി. തുടർന്ന് ഘോഷയാത്രയും അരങ്ങേറി.

ഉപദേശസമിതി അംഗം നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. കോഡിനേറ്റർ ഷൈജു പച്ച, ഉപദേശസമിതി അംഗങ്ങളായ നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂർ, ഡൊമിനിക് സാവിയോ, സാമൂഹിക പ്രവർത്തകരായ സനു മാവേലിക്കര, മാത്യു ശുമേസി, അസ്ലം പാലത്ത്, ഹാരിസ് സെയ്ഫ്റ്റി മോർ, ഇല്ലിയാസ്, ദിലീപ് ഫഹദ്, ഷമീർ കല്ലിങ്ങൽ (വൈസ് പ്രസിഡന്റ്), ഷഹാന ഷഫീഖ്, ശരീഖ് തൈക്കണ്ടി, ഇഷാൻ ഷഫീഖ്, ഗഫൂർ കൊയിലാണ്ടി, ഗോപിനാഥ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും അറിയിച്ചു.

സൗദിയുടെ വളർച്ചയും പുരോഗതിയും അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടികളാണ് ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടും സംഘടിപ്പിച്ചിരിക്കുന്നത്. സ്വദേശികളോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി. 1932-ൽ പല നാട്ടുരാജ്യങ്ങളെയും ഏകീകരിച്ച് ആധുനിക സൗദി അറേബ്യ രൂപം കൊണ്ട ഓർമ്മ പുതുക്കലാണ് ദേശീയ ദിനാഘോഷം. 2005 മുതൽ ദേശീയ ദിനം സൗദിയിൽ ഔദ്യോഗിക അവധിയോടും വിപുലമായ ആഘോഷങ്ങളോടും കൂടിയാണ് ആചരിക്കുന്നത്.

നസീർ വസീം, ലുബൈബ് ഇ കെ, ഷിജു ബഷീർ, നിസാർ പല്ലികശ്ശേരി, ജംഷി കാലിക്കറ്റ്, അൻവർ യൂനിസ്, സജീർ സമദ്, രാഹുൽ പൂക്കോടൻ, പ്രദീപ് കിച്ചു, എൽദോ വയനാട്, നൗഷാദ് പള്ളത്ത്, റിജോഷ് കടലുണ്ടി, സാജിത് നൂറനാട്, ഷംനാദ്, നാസർ ആലുവ, വർഗീസ് തങ്കച്ചൻ, ഷാഫി ഹുസൈൻ, കബീർ പട്ടാമ്പി, ഷാജി സാമുവൽ, നാസർ വലിയകത്ത്, ഇബ്രാഹിം, സൈതാലി, പ്രമോദ്, കൃഷ്ണ അരവിന്ദ്, സുൽഫി കൊച്ചു, സിജോയ് ചാക്കോ, ഷബീർ വടക്കയിൽ, ഷിജു തോമസ്, നെയിം അസ്ലം, അലൻ ജോർജ്, ബൈജു ഇട്ടൻ, ആഷിഫ്, ജാക്സൺ ചാലക്കുടി, ഹബീബ് റഹ്മാൻ, ജെയ്ഷ്, ഫൈസൽ തലശേരി, സിറാജ്, റിസ്വാൻ, മുക്താർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news