മ്യാന്മറിലെ ജനകീയ പ്രക്ഷോഭം: വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 114 പേര്‍

തെരുവില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍

യാങ്കൂണ്‍ : പട്ടാള ഭരണത്തിനെതിരെ മ്യാന്‍മറില്‍
നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി.

ഒന്നര മാസമായി നടക്കുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂ ചിയുടെ കക്ഷി വന്‍ഭൂരിപക്ഷം നേടിയത് കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച്‌ ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്.

അതെ സമയം, രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് കര്‍ശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയില്‍ നടന്ന സൈനിക പരേഡില്‍ പട്ടാളഭരണത്തലവനായ ജനറല്‍ മിന്‍ ഓങ് ലെയ്ങ് പറഞ്ഞു.

spot_img

Related Articles

Latest news