വൈദ്യുതി ബോര്‍ഡ് ജീവനക്കാർ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പുറത്ത്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് വൈദ്യുതി ബോര്‍ഡ് പുറത്ത്. പോളിസികള്‍ നിർബന്ധമാക്കാനുള്ള ധനവകുപ്പിന്റെ തീരുമാനം ജീവനക്കാര്‍ നിഷേധിച്ചതോടെയാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്‌.

മുപ്പതിനായിരത്തിലേറെ ജീവനക്കാരാണ് ബോര്‍ഡിന് കീഴിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ 2007-മുതലാണ് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം (ജി.പി.എ.ഐ.എസ്.) നടപ്പാക്കിയത്. 850 രൂപയാണ് ജീവനക്കാരില്‍നിന്ന് പ്രതിവര്‍ഷം ഈടാക്കിയിരുന്നത്. കൂടാതെ സര്‍വീസിലിരിക്കെ മരണമടഞ്ഞാല്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ഈ വര്‍ഷം ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കണമെങ്കില്‍, ഇന്‍ഷുറന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് (എസ്.എല്‍.ഐ.), ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം (ജി.ഐ.എസ്.) എന്നീ പദ്ധതികളില്‍ക്കൂടി ജീവനക്കാര്‍ ചേരണമെന്ന് ധനകാര്യവകുപ്പ് കര്‍ശന നിര്‍ദേശം വെച്ചു. ഇത് ജീവനക്കാര്‍ എതിര്‍ത്തു.

ഈ എസ്.എല്‍.ഐ, ജി.ഐ.എസ്. പദ്ധതികള്‍ക്ക് ആദായനികുതി ഇളവും ലഭിക്കില്ലെന്ന് സൂചന ലഭിച്ചതോടെയാണ് എതിര്‍പ്പ് വന്നത്. അതെ സമയം ജീവനക്കാരില്‍നിന്ന്‌ പ്രീമിയം തുക വൈദ്യുതിബോര്‍ഡ് പിടിച്ചിരുന്നു. എന്നാല്‍ ഈ തുക അടയ്ക്കാതെ സൂക്ഷിച്ചിരിക്കുകയാണ്.

spot_img

Related Articles

Latest news