ഇരിട്ടി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി ഇരിട്ടിയിലെ ജ്വല്ലറിയില്‍നിന്ന് 10പവന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മാലൂര്‍ തൊലമ്പ്രയിലെ ഹരികൃഷ്ണനെയാണ് (26) ഇരിട്ടി സി.ഐ എം.ടി. രാജേഷിെന്റ നേതൃത്വത്തില്‍ കണ്ണൂര്‍ സ്വകാര്യ ലോഡ്ജില്‍വെച്ച് അറസ്റ്റ് ചെയ്തത്. ചെറിയ ജ്വല്ലറി ആയ പ്രൈം ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്.
സ്വര്‍ണം, വെള്ളി ആഭരണം വില്‍ക്കുന്ന കടയിലെ സ്വര്‍ണാഭരണം പോരെന്നു പ്രതി പറഞ്ഞപ്പോള്‍ ഇടപാടുകാരനാണെന്ന് കരുതി ഇയാളെ കടയില്‍ ഇരുത്തി ഉടമ മറ്റൊരു ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം എടുത്ത് കൊണ്ടു വന്നപ്പോള്‍ ഇയാള്‍ കടയില്‍ ഉണ്ടായിരുന്ന പത്തുപവന്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു.
ജില്ലയിലെ പ്രമുഖ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനെന്ന പേരിലെത്തി സ്വര്‍ണം കടയുടമയെ കബളിപ്പിച്ച് തട്ടിപ്പിലൂടെ കവര്‍ന്നതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. സ്വര്‍ണം കൂത്തുപറമ്പിലെ മൂന്ന് ജ്വല്ലറിയില്‍ വില്പന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
രണ്ട് ദിവസമായി കടയില്‍ വന്ന് സ്വര്‍ണം വാങ്ങാനാണെന്ന പോലെ ഇടപെടല്‍ നടത്തിയതിനാലാണ് ഇടപാടുകാരനെ കടയില്‍ ഇരുത്തി കൂടുതല്‍ സ്വര്‍ണം എടുക്കാന്‍ പുറത്ത് പോയതെന്ന് ഉടമ പ്രമോദ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
വ്യാഴാഴ്ചയാണ് ഇരിട്ടിയില്‍ കവര്‍ച്ച നടത്തിയത്. സി.ഐക്ക് പുറമെ എസ് ഐ അബ്ബാസ് അലി, പൊലീസ് ഉദ്യോഗസ്ഥരായ റോബിന്‍സ്, ഷൗക്കത്തലി, രഞ്ജിത്ത്, നവാസ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി ഹരികൃഷ്ണന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.