മുംബൈ: ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ മോഡലുകള്‍ക്ക് വിലവര്‍ധനവ് പ്രഖ്യാപിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
എന്നിരുന്നാലും ഉല്‍പാദന ചെലവില്‍ വന്ന വര്‍ധനവിന്റെ നല്ലൊരു ഭാഗം കമ്പനി വഹിക്കുമെന്നും ചെറിയൊരു ഭാഗം മാത്രമാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. അതേസമയം, ഓരോ മോഡലിനും എത്രത്തോളം വില വര്‍ധിക്കുമെന്ന കാര്യം ഇതുവരേയും കമ്പനി അധികൃതര്‍ അറിയിച്ചിട്ടില്ല.
നിലവില്‍ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ എന്നീ വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. ടൊയോട്ടയെ കൂടാതെ മാരുതി സുസുക്കി, റെനോ, ഇസുസു തുടങ്ങിയ കമ്പനികളും ഏപ്രില്‍ മുതല്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്