താനൂരിൽ തീ പാറും

തിരിച്ചു പിടിക്കുമെന്ന് ഫിറോസ്; കൈവിടില്ലെന്ന് അബ്ദുറഹ്മാൻ

മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ യൂത്ത് ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസും എൽഡിഎഫിൽ നിന്ന് സിറ്റിങ് എംഎൽഎയായ വി അബ്ദുറഹ്മാനുമാണ് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത്. മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം താനൂർ തിരിച്ചു പിടിക്കുക എന്നത് അഭിമാനപ്രശ്നമാണ്. 2016 ൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ 3500 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വി അബ്ദുറഹ്മാൻ നിയമസഭയിലെത്തിയത്.

മുസ്ലീം ലീഗിൻ്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന മലപ്പുറത്ത് പാർട്ടിക്കേറ്റ വലിയ തിരിച്ചടിയായിരുന്നു താനൂരിലെ പരാജയം. ഇത്തവണ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യൂത്ത് ലീഗിൻ്റെ കരുത്തനായ നേതാവിനെ തന്നെ മുസ്ലീം ലീഗ് കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞതവണ കൈവിട്ടുപോയാൽ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്ന് പി കെ ഫിറോസ് പ്രതീക്ഷ പങ്കു വെച്ചു.

അതേസമയം സംസ്ഥാന സർക്കാരിൻ്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വോട്ടായി മാറിയാൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം താനൂരിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർത്ഥി വി അബ്ദുറഹ്മാൻ.

തെരഞ്ഞെടുപ്പിനു വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം അവസാനിക്കാനിരിക്കെ തീരദേശ മേഖല കേന്ദ്രീകരിച്ചാണ് മുന്നണികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.

spot_img

Related Articles

Latest news