ഹരിത നികുതി – പൊളിക്കാനുള്ളത് നിരവധി വാഹനങ്ങൾ

പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവും ലക്ഷ്യമിട്ട് കാലപ്പഴക്കമേറിയ വാഹനങ്ങൾക്ക് ‘ഹരിത നികുതി’ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമായി. 8 വർഷത്തിലധികമായി ഉപയോഗത്തിലുള്ള , ചരക്കു വാഹനങ്ങളും 15 വർഷം പൂർത്തിയാക്കിയ സ്വകാര്യ വാഹനങ്ങളുമാണ് ഇതിന്റെ പരിധിയിൽ വരിക.

റോഡ് ടാക്സിന്റെ പത്തു ശതമാനം മുതൽ 25 ശതമാനം വരെ ഹരിത നികുതി ഈടാക്കാനാണ് സർക്കാർ നീക്കം. കൂടുതൽ പഴക്കം ചെന്ന വാഹനങ്ങൾ പൊളിച്ചു നീക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് പുതിയ നീക്കം. ഇത്തരത്തിലുള്ള നാലു കോടി വാഹനങ്ങൾ പൊളിച്ചു നീക്കാനുണ്ടെന്നാണ് സർക്കാർ കണക്ക്.

ഇതിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കർണാടകയും രണ്ടാം സ്ഥാനത്ത് ഉത്തർ പ്രദേശുമാണ്. കേരളത്തിൽ 34.64 ലക്ഷം വാഹനങ്ങൾ ഉണ്ടെന്നാണ് കണക്ക്.

പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അത്തരം വാഹനങ്ങൾക്കു ഹരിത നികുതിയിൽ ഇളവുണ്ട്. കൂടാതെ സോളാർ, എൽ പി ജി തുടങ്ങി മലിനീകരണം കുറവുള്ള വാഹനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

spot_img

Related Articles

Latest news