കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ ബ്രേവ് ഹാർട്ട് പുരസ്‌കാരം പ്രഖ്യാപിച്ചു ഇക്കഴിഞ്ഞ കോവിഡ് കാലത്തു സാമൂഹികമായും മാനുഷികവുമായ പ്രവർത്തനങ്ങളിലൂടെ നിരവധി പേരുടെ വ്യഥയകറ്റിയ ആരോഗ്യപ്രവർത്തകർ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് അവാർഡ്
അവാർഡിനർഹരായ ആരോഗ്യപ്രവർത്തകർ :-
1 ,ഡോക്ടർ ജോസഫ് അലക്സാണ്ടർ (ഒലയ്യ മെഡിക്കൽ സെന്റർ)
2 ആനി സാമുവൽ (പ്രിൻസ് സുൽത്താൻ കാർഡിയാക് സെന്റർ )
3 ,ബിനീഷ് ജേക്കബ് (കിംഗ് സൗദ് മെഡിക്കൽ സിറ്റി)
4 ചന്ദനവല്ലി ജോസ് ( )
5 സെലീന മാത്യു (കിംഗ് ഫൈസൽ ഹോസ്പിറ്റൽ)
6 ജെറിൻ ജോസഫ് (ആസ്റ്റർ സനദ് ഹോസ്പിറ്റൽ)
7 ബിജു വർക്കി (ആസ്റ്റർ സനദ് ഹോസ്പിറ്റൽ)
8 ഫൈസൽ ബാബു (അൽറയ്യാൻ പോളി ക്ലിനിക് )
9 സോണിയ (കിംഗ് സൗദ് മെഡിക്കൽ സിറ്റി)
10 ഡോക്ടർ രാജ് ശേഖർ (മെഡിക്കൽ ഡിറക്റ്റർ , ഷിഫാ അൽ ജസീറ പോളിക്ലിനിക്)
11 ജോണി ജോസഫ് (ആസ്റ്റർ സനദ് ഹോസ്പിറ്റൽ)
12 രജി ആന്റണി (ഷിഫാ അൽ ജസീറ പോളിക്ലിനിക് )
13 മീര കുര്യൻ (ആസ്റ്റർ സനദ് ഹോസ്പിറ്റൽ)
14 ജയ്മോൾ (കിംഗ് ഫൈസൽ ഹോസ്പിറ്റൽ)
15 സിജോ ബേബി (ആസ്റ്റർ സനദ് ഹോസ്പിറ്റൽ)
അവാർഡിനർഹരായ സംഘടനകൾ :-
1. റിയാദ് കെഎംസിസി
2 .റിയാദ് ഹെല്പ് ഡെസ്ക്
3 .റിയാദ് ടാക്കീസ്
4 .പ്ളീസ് ഇന്ത്യ
5 .വേൾഡ് മലയാളി ഫെഡറേഷൻ (റിയാദ്)
അവാർഡിനർഹരായ സ്ഥാപനം
1. സിറ്റി ഫ്ലവർ -ഹൈപ്പർ മാർക്കറ്റ്
അവാർഡിനർഹരായ കൊയിലാണ്ടിക്കൂട്ടം പ്രവർത്തകർ
1. സയ്യിദ് ഷബീർ അലി തങ്ങൾ വലിയകത്ത്
2. ഗിരീഷ് കുമാർ
24 / 3/ 21 നു ഓൺലൈൻ മീറ്റിംഗ് വഴിയായിരുന്നു അവാർഡ് പ്രഖ്യാപനം . പ്രിയങ്കരനായ സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഉത്‌ഘാടനം നടത്തിയ ചടങ്ങിൽ കൊയിലാണ്ടി MLA ദാസൻ മാഷ് അവാർഡുകൾപ്രഖ്യാപിച്ചു , കൊയിലാണ്ടി കൂട്ടം ഗ്ലോബൽ ചെയര്മാൻ ശിഹാബുദ്ധീൻ SPH മുഖ്യ പ്രഭാഷണം നടത്തി , കൊയിലാണ്ടി കൂട്ടം മറ്റു ചാപ്റ്റർ ചെയര്മാന്മാർ. റിയാദിലെ സംഘടനാ നേതാക്കൾ തുടങ്ങിയവർ ആശംസ അറിയിച്ച ചടങ്ങിൽ ചെയര്മാൻ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് ഷാഹിർ കാപ്പാട് ആമുഖ പ്രഭാഷണവും സെക്രട്ടറി ഷബീർ അലി സ്വാഗതവും
എക്സിക്യൂട്ടീവ് അംഗം മോനിസ് നന്ദിയും പറഞ്ഞു
വൈകിട്ട് 7 നു അപ്പോളോ ഡെമോറയിൽ വച്ച് ഡോക്ടർ ജോസഫ് അലക്സാണ്ടർ, ശിഹാബ് കൊട്ടുകാട്, അശ്റഫ് വടക്കെ വിള എന്നിവർ അവാർഡുകൾ വിതരണം ചെയ്തു
കൊയിലാണ്ടു കൂട്ടം സെൻട്രൽ കമ്മിറ്റി അംഗം സഫറുള്ള പരിപാടികൾ നിയന്ത്രിച്ചു.