തിരുവനന്തപുരം : പ്രതിപക്ഷം കൊടുത്ത പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ സ്റ്റേ നീങ്ങിയതോടെ ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് അധികൃതർ. വിഷു -ഈസ്റ്റർ പ്രമാണിച്ചു 14 സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി മാസത്തെ കിറ്റ് മാർച്ച് 31 വരെ തുടരും. അതിനു ശേഷം മാർച്ച് മാസത്തെ കിറ്റ് വിതരണം തുടരും. ഇത് സംബന്ധിച്ച ഉത്തരവ് സിവിൽ സപ്ലൈസ് ഡയറക്റ്റർ ജില്ലാ, താലൂക് സപ്ലൈ ഓഫിസർമാർക്കു നൽകിത്തുടങ്ങി .