തിരുവനന്തപുരം : തിരഞ്ഞെടുപ്പടുക്കാറാകുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥികളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന നേതാക്കളെയും പ്രവർത്തകരെയും നിരീക്ഷിക്കാൻ എ ഐ സി സി യുടെ നേതൃത്വത്തിൽ നിഴൽ സേന രംഗത്ത്.
സ്ഥാനാർഥി നിർണയത്തിലും ഇത്തരം രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണത്തിലൂടെയാണ് സ്ഥാനാർത്ഥികളെ കണ്ടെത്തിയിരുന്നത്. ഒരു പരിധി വരെ ഈ നീക്കം ഫലം കാണുകയും ചെയ്തിരുന്നു. അത് കൊണ്ട് കൂടിയാണ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്കെതിരെ അട്ടിമറി ശ്രമം നടത്താൻ ഉദ്ദേശിക്കുന്ന നേതാക്കളെ കണ്ടെത്താനുള്ള നിഴൽ സേനയുടെ പ്രവർത്തനം.
സംസ്ഥാനഘടകത്തെ അറിയിക്കാതെ തന്നെ എ ഐ സി സി യുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ആയിരിക്കും സേനയുടെ പ്രവർത്തനം. കൊഴിഞ്ഞു പോക്കും കുതികാൽ വെട്ടും നേരത്തെ അറിഞ്ഞിരുന്നാൽ നടപടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് നേതൃത്വം.