ന്യൂഡൽഹി : കോവിഡ് മഹാമാരി മൂലം രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ നേട്ടം കൊയ്ത് ഇന്ത്യയിൽ സമ്പന്നർ. ഇന്ത്യയിലെ നൂറോളം സമ്പന്നരുടെ വരുമാന വർദ്ധനവ് ഏകദേശം 13 ലക്ഷം കോടിയാണ്.
എന്നാൽ ഈ കാലയളവിൽ ഇന്ത്യയിലെ സാധാരണക്കാരും അസംഘടിതമേഖലയിലെ ജോലി ചെയ്യുന്നവരുമായ പാവങ്ങൾ ദുരിത പർവ്വം താണ്ടിക്കടക്കാൻ കഷ്ടപ്പെടുകയാണ്. ബ്രിട്ടൻ ആസ്ഥാനമായ ഓസ്‌ഫാമിന്റെ വെളിപ്പെടുത്തലിൽ ആണ് ഈ വിവരം ഉള്ളത്.
2020 ൽ മാത്രം ഇന്ത്യയിൽ ബില്ല്യണേഴ്‌സ് ക്ലബ്ബിൽ 40 പേര് കൂടി ഇടം പിടിച്ചതോടെ മൊത്തം 177 പേര് ഇതിൽ ഇടം പിടിച്ചു. യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസർമാർ ആയി വരെ ഇന്ത്യയുടെ സമ്പന്ന പത്നിമാർ ഇടം നേടിയ വർത്തമാനകാല ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനത്തെക്കാൾ വേഗത്തിൽ സമ്പന്നത മാനദണ്ഡമായി മാറുകയാണ് .