മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി

നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പിടിയില്‍. കെഎല്‍ 11 എ എൽ 3684 ടിപ്പർ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങൾ ശുചീകരിക്കാനും ഡ്രൈവർക്ക് നിർദേശം നൽകി.

ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ജില്ലാ ഭരണ കൂടത്തിൻറെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നമ്മുടെ കോഴിക്കോട്’ പദ്ധതിയുടെ ഭാഗമായാണ് മലാപ്പറമ്പ്,-തൊണ്ടയാട് ബൈപാസ് റോഡ് ശുചീകരിച്ചത്.

വിവിധ കോളേജുകളിൽ നിന്നുള്ള 321എന്‍എസ്എസ് വളണ്ടിയര്‍മാരും, പി. ആർ. ടി. സി, എൻ. സി. സി., വളണ്ടിയർമാർ നാഷണല്‍ ഹൈവേ അതോറിറ്റി, നമ്മുടെ കോഴിക്കോട് ടീമംഗങ്ങൾ ഏഴ് ദിവസം കൊണ്ടാണ് രണ്ടര കിലോമീറ്റര്‍ വരുന്ന സ്ഥലം വൃത്തിയാക്കിയത്.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷഫീര്‍ മുഹമ്മദ്, കെ സി സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് വാഹനം പിടികൂടിയത്.

അനധികൃത മാലിന്യ നിക്ഷേപം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ‘നമ്മുടെ കോഴിക്കോട്’ ആപ്പിലൂടെ ഫോട്ടോ സഹിതം പരാതിപ്പെടാം. അല്ലാത്തപക്ഷം 9847764000
എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതുമാണ്. അത്തരക്കാർക്കെതിരെ ഭരണകൂടം കർശന നടപടികൾ സ്വീകരിക്കും.

spot_img

Related Articles

Latest news