കണ്ണൂർ: നിയമസഭ ഇലക്ഷനിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ 35 ബൂത്തുകളിലും ഹരിതചട്ടം പാലിക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും പൂർത്തിയായി. എല്ലാ പോളിംഗ് ബൂത്തിലും ഹരിതകർമസേന അംഗങ്ങളെ പോളിംഗ് ദിവസം ഡ്യൂട്ടിക്കായി നിയമിച്ചിരുന്നു. അവർക്ക് ശുചിത്വമിഷൻ പഞ്ചായത്ത് ഓഫീസിൽ വെച്ച് പരിശീലനം നൽകി.
ജൈവ അജൈവ മാലിന്യങ്ങൾ കൂടാതെ പോളിംഗ് ദിവസം ഉണ്ടാകുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നത് സംബന്ധിച്ച് പരിശീലനം നൽകി. ഇലക്ഷൻ കമ്മീഷന്റെ നേരിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഴിയൂരിൽ ഹരിതചട്ടം കൃത്യമായി പോളിംഗ് ദിവസം പാലിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
പരിശീലനത്തിൽ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൾ നസീർ, ശുചിത്വമിഷൻ ജില്ലാറിസോഴ്സ് പേഴ്സൺ കെ.സീനത്ത്, വി.ഇ.ഒ ഭജീഷ്എന്നിവർ ക്ലാസെടുത്തു.