ലാല്‍ മസ്ജിദ് പൊളിക്കാന്‍ നീക്കം; പ്രതിഷേധവുമായി വഖഫ് ബോര്‍ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലാല്‍ മസ്ജിദ് പൊളിച്ചുനീക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ലോധി റോഡില്‍ സ്ഥിതിചെയ്യുന്ന പള്ളി പൊളിച്ചു നീക്കാനുള്ള കേന്ദ്ര സേനയുടെ നീക്കത്തിനെതിരേ ഡല്‍ഹി വഖഫ് ബോര്‍ഡ് രംഗത്തെത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മുസ്‌ലിംകള്‍ ആരാധന നടത്തിവരുന്ന പള്ളി പൊളിച്ച്‌ വഖഫ് ഭൂമി കൈയേറി അര്‍ധസൈനിക വിഭാഗത്തിന് ഓഫിസുകളും ബാരക്കുകളും പണിയാനാണ് ശ്രമമെന്നാണ് ആരോപണം.

ഇതിന്റെ മുന്നോടിയായി നിസാമുദ്ദീന്‍, ലോധി റോഡ് പൊലിസ് സ്‌റ്റേഷനുകളിലെ എസ്.എച്ച്‌.ഒമാര്‍ നേരിട്ടെത്തിയാണ് പള്ളിയിലെ വസ്തുക്കളെല്ലാം കാലിയാക്കി കൊടുക്കാന്‍ പള്ളി ഇമാമിനോട് ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ്  ഡല്‍ഹി വഖഫ് ബോര്‍ഡ് രംഗത്തെത്തിയത്. ഇതിന് മുമ്പും ലാല്‍ മസ്ജിദ് തകര്‍ക്കാര്‍ സി.ആര്‍.പി.എഫ് ശ്രമം നടത്തിയതാണെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനതുല്ലാ ഖാന്‍ പറയുന്നു.

വഖഫ് ട്രൈബ്യൂണലില്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന പഴയ പള്ളി പൊളിച്ചുനീക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന് അദ്ദേഹം ചോദിക്കുന്നത്.
പൊലിസ് നീക്കം അനുവദിക്കില്ലെന്നും സി.ആര്‍.പി.എഫ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

spot_img

Related Articles

Latest news