എയർ സെക്യൂരിറ്റി ഫീസ് പിൻവലിക്കണം: ഐ സി എഫ്

ഇന്നലെ (ഏപ്രിൽ ഒന്ന്) മുതൽ പ്രാബല്യത്തിൽ വന്ന എയർ സെക്യൂരിറ്റി ഫീസ് ഇനത്തിലെ വിമാന ടിക്കറ്റ് നിരക്കു വർധന പിൻവലിക്കണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) തീരുമാനപ്രകാരം വിദേശ യാത്രക്കാരൻ 114.38 രൂപ അധികമായി നൽകേണ്ടി വരും.

കോവിഡ് പ്രതിസന്ധിക്കിടെ വിവിധ തരത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ഗൾഫ് പ്രവാസികൾ അടക്കമുള്ള യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി എഫ് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. പ്രവാസികളെ ദ്രോഹിക്കാവുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് അധികൃതർ പെരുമാറുന്നത്. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾ അടക്കം എല്ലാവരും ഈ നിരക്ക് സർക്കാരിന് നൽകേണ്ടത് പ്രവാസികൾക്ക് വലിയ ബാധ്യതയാണ്. നടപടി പിൻവലിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഐ സി എഫ് ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news