ഹൃദയാഘാതം; റിയാദിൽ മലയാളി യുവാവ് മരിച്ചു

റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി.  തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരണമടഞ്ഞത്.  കഴിഞ്ഞ 10 വർഷമായി റിയാദിലെ ജസീറ ഗ്രൂപ്പിൽ വാഹനങ്ങളുടെ ഷോറൂമിൽ കൺട്രോളർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. നാട്ടിൽ അച്ഛനും അമ്മയും ഭാര്യയുമുണ്ട്. മൂന്ന് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഏക സഹോദരൻ രോഹിത് റിയാദിൽ ജോലി ചെയ്യുന്നു.
നാല് ദിവസം മുമ്പാണ് അല്‍ ഖർജിലെ ഷോറൂമിൽ നിന്നും റിയാദിലേക്ക് ട്രാൻസ്‍ഫർ ആയി വന്നത്. സൗദി അറേബ്യയിലെ  പ്രമുഖ ജീവകാരൂണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ നിർവാഹക സമിതി അംഗമായിരുന്നു അന്തരിച്ച റോഹൻ.  നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുജൻ രോഹിത്തും സുഹൃത്തുക്കളും കമ്പനി അധികൃതരും രംഗത്തുണ്ട്.

spot_img

Related Articles

Latest news