പി.കെ ഫിറോസിന് പിന്തുണ തേടി കത്വാ കേസ് അഭിഭാഷക ദീപികയുടെ റോഡ് ഷോ

താനൂരില്‍ പി.കെ ഫിറോസിന് പിന്തുണ തേടി കത്വ കേസില്‍ അഭിഭാഷക ആയിരുന്ന ദീപിക സിങ് രജാവത്തിന്റെ റോഡ് ഷോ. ഫിറോസിനെതിരേ കത്വ ഫണ്ട് തിരിമറി ആരോപണം വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് യു.ഡി.എഫിന്റെ ഈ അപ്രതീക്ഷിത നീക്കം.

വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇരുവരുടെയും റോഡ് ഷോയ്ക്ക് അകമ്പടി നല്‍കി. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഫിറോസ് എഫ്.ബിയില്‍ പോസ്റ്റ് ചെയ്തു.

കത്വ ഫണ്ട് പിരിവിന്റെ പേരില്‍ യൂത്ത് ലീഗിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഡിവൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ഉയര്‍ത്തിയത്. കത്വയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ചെടുത്ത തുക യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ വകമാറ്റിയെന്നായിരുന്നു അന്നത്തെ പരാതി. ദീപികയെ പ്രചാരണത്തിനെത്തിച്ച്‌ ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് ഫിറോസ്.

spot_img

Related Articles

Latest news