അജ്മാനിൽ നഗര ഹൃദയത്തില്‍ കോവിഡ് പരിശോധനയും വാക്സിന്‍ സൗകര്യവും

അ​ജ്മാ​ന്‍: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി‍െന്‍റ ഭാ​ഗ​മാ​യി ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും വാ​ക്സി​ന്‍ സൗ​ക​ര്യ​ത്തി​നു​മാ​യി മൊ​ബൈ​ല്‍ മെ​ഡി​ക്ക​ല്‍ സെന്‍റ​ര്‍ ഒ​രു​ക്കി അ​ജ്മാ​ന്‍. ഈ​ദ് മു​സ​ല്ല​യി​ലാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ന​ല്‍ എ​മ​ര്‍​ജ​ന്‍​സി ക്രൈ​സി​സ് ആ​ന്‍​ഡ് ഡി​സാ​സ്​​റ്റ​ര്‍ മാ​നേ​ജ്‌​മെന്‍റ്​ അ​തോ​റി​റ്റി​യും അ​ജ്മാ​നി​ലെ ആ​രോ​ഗ്യ-​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ശൈ​ഖ ഫാ​ത്തി​മ ബി​ന്‍​ത്​ മു​ബാ​റ​ക് സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​സേ​വ​നം ആ​രം​ഭി​ച്ച​ത്.

12 മൊ​ബൈ​ല്‍ യൂ​നി​റ്റു​ക​ള്‍ ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്നു. അ​ജ്മാ​നി​ലെ എ​ല്ലാ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും സ്വീ​ക​രി​ക്കാ​ന്‍ ആ​രം​ഭി​ച്ച കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യെ​ന്ന് മെ​ഡി​ക്ക​ല്‍ സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഹ​മ​ദ് ത​രിം അ​ല്‍ ഷം​സി പ​റ​ഞ്ഞു. വ​ള​ന്‍​റി​യ​ര്‍ മെ​ഡി​ക്ക​ല്‍ ടീ​മിന്റെ ശേ​ഷി വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ള്‍ ദി​വ​സ​വും ഇ​വി​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്.

നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​നാ​ല്‍ നി​ര​വ​ധി പേ​രാ​ണ് ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. രോ​ഗി​ക​ള്‍​ക്ക് ഏ​റ്റ​വും ഉ​യ​ര്‍​ന്ന മെ​ഡി​ക്ക​ല്‍ നി​ല​വാ​ര​ത്തി​ല്‍ യു.​ എ.​ ഇ മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്നു​വെ​ന്ന് അ​ജ്മാ​ന്‍ പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ ശൈ​ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു.

spot_img

Related Articles

Latest news