കേരള സംസ്ഥാന സിവിൽ സർവ്വീസ് അക്കാദമി നടത്തുന്ന വിവിധ കോഴ്‌സുകൾ

കേരള സംസ്ഥാന സിവിൽ സർവ്വീസ് അക്കാദമി വിവിധ സിവിൽ സർവ്വീസ് പരിശീലന പദ്ധതികൾ നടത്തുന്നുണ്ട്.

a) സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് (PCM)

ഓരോ വർഷവും ജൂൺ, സെപ്റ്റംബർ മാസങ്ങളിൽ 2 ബാച്ചുകളായാണ് 8 മാസം ദൈർഘ്യമുള്ള പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് നടത്തുന്നത്. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.

പ്രിലിംസ് കം മെയിൻസ് കോഴ്സിന്റെ ഫീസ് – 49,000/- രൂപ [കോഴ്സ് ഫീ – (40,000/- രൂപ) + ജി.എസ്.റ്റി – (7,200/-) + കോഷൻ ഡെപ്പോസിറ്റ് (2,000/-)]. ജൂൺ ബാച്ചിന്റെ കാലാവധി ജൂൺ മുതൽ ഫെബ്രുവരി വരെയും സെപ്റ്റംബർ ബാച്ചിന്റെ കാലാവധി സെപ്റ്റംബർ മുതൽ മെയ് വരെയുമാണ്.

b) ഐച്ഛിക വിഷയങ്ങൾ

ഐച്ഛിക വിഷയങ്ങളുടെ ക്ലാസ്സ് എല്ലാ വർഷവും ജൂണിലും സെപ്റ്റംബറിലുമാണ് ആരംഭിക്കുന്നത്. എക്കണോമിക്സ്, പൊളിറ്റിക്സ്, ബോട്ടണി, ഹിസ്റ്ററി, ലോ, ഇംഗ്ലീഷ്, സോഷ്യോളജി, ജോഗ്രഫി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ഐച്ഛിക വിഷയത്തിൽ ഫീസ് : 11,800/- [കോഴ്സ് ഫീ – 10,000/- രൂപ + ജി.എസ്.റ്റി – 1,800/-].

c) മെയിൻസ് അഡോപ്ഷൻ ബാച്ച്

യു.പി.എസ്.സി യുടെ പ്രിലിമിനറി പരീക്ഷ കഴിഞ്ഞാലുടൻ മെയിൻസ് അഡോപ്ഷൻ ബാച്ച് ആരംഭിക്കുന്നതാണ്. സിവിൽ സർവ്വീസ് മെയിൻ പരീക്ഷാ സിലബസ് തന്നെ പാഠ്യ വിഷയം. പ്രവേശന പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. ഫീസ് – 23,600/- (ഫീസ് – 20,000/- + ജി.എസ്.റ്റി – 3,600/-). സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ പാസാക്കുന്ന പഠിതാക്കൾക്ക് ഫീസ് തിരികെ നൽകുന്നതാണ്.

d) സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് – വാരാന്ത്യ പരിശീലനം

സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രിലിംസ് കം മെയിൻസ് വാരാന്ത്യ ബാച്ചിലേയ്ക്ക് പ്രവേശനം നൽകുന്നത്. ജൂൺ ബാച്ചിലാണ് വാരാന്ത്യ ബാച്ചിലേയ്ക്കുള്ള പ്രവേശനം നൽകുന്നത്. എല്ലാ ശനി, ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിലാണ് ഈ കോഴ്സ് നടത്തുന്നത്.

പ്രിലിംസ് കം മെയിൻസ് കോഴ്സ് വാരാന്ത്യ ബാച്ചിന്റെ ഫീസ് – 49,000/- രൂപ [കോഴ്സ് ഫീ – (40,000/- രൂപ) + ജി.എസ്.റ്റി – (7,200/-) + കോഷൻ ഡെപ്പോസിറ്റ് (2,000/-)].

e) സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ് – ഈവനിംഗ് ബാച്ച്

സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ മാത്രമാണ് പ്രിലിംസ് കം മെയിൻസ് (ഈവനിംഗ് ബാച്ചിൽ) പ്രവേശനം നൽകുന്നത്. ജൂൺ മാസത്തിലാണ് ഈ കോഴ്സ് ആരംഭിക്കുന്നത്. ക്ലാസുകൾ വൈകുന്നേരം 6 മണി മുതൽ രാത്രി 8 മണി വരെയാണ് നടത്തുന്നത്. ഈ ബാച്ചിലേയ്ക്ക് പ്രവേശ പരീക്ഷ ഇല്ല.

പ്രിലിംസ് കം മെയിൻസ് കോഴ്സ് ഈവനിംഗ് ബാച്ചിന്റെ ഫീസ് – 49,000/- രൂപ [കോഴ്സ് ഫീ – 40,000/- രൂപ + ജി.എസ്.റ്റി – 7,200/- + കോഷൻ ഡെപ്പോസിറ്റ് (2,000/-)].

f) സിവിൽ സർവീസ് പ്രിലിമിനറി – ക്രാഷ് കോഴ്സ്

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിലാണ് ക്രാഷ് കോഴ്സ് നടത്തിവരുന്നത്. രണ്ട് മാസമാണ് ഈ കോഴ്സിന്റെ കാലാവധി. എല്ലാ ആഴ്ചയും തിങ്കൾ മുതൽ ശനി വരെയാണ് ക്ലാസുകൾ നടത്തിവരുന്നത്.

ഫീസ് – 13,800/- രൂപ [കോഴ്സ് ഫീ – 10,000/- രൂപ + ജി.എസ്.റ്റി – 1,800/- + കോഷൻ ഡെപ്പോസിറ്റ് 2,000/-].

g) മൂന്ന് വർഷ സിവിൽ സർവീസ് പ്രിലിമിനറി കം മെയിൻസ് കോഴ്സ്

രണ്ടാം വർഷ ബിരുദതല കോഴ്സുകളിൽ പഠിക്കുന്നവർക്കും മൂന്നാം വർഷ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അവരുടെ പഠനം പൂർത്തിയാകുന്ന മുറയ്ക്ക് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതാൻ സജ്ജമാക്കുന്നവിധമാണ് ദ്വിവത്സര സിവിൽ സർവീസ് കോഴ്സ് സംവിധാനം ചെയ്തിട്ടുള്ളത്.

തികച്ചും പ്രിലിമിനറി പരീക്ഷയുടെ പാഠ്യപദ്ധതി അനുസരിച്ചാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, ഐ.സി.എസ്.ആർ, പൊന്നാനി, മുവാറ്റുപുഴ സെന്ററുകളിലാണ് ഈ കോഴ്സ് നടത്തിവരുന്നത്.

എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ക്ലാസ്സുകൾ നടത്തുന്നത്.

ഈ കോഴ്സിന്റെ ഫീസ് – ആദ്യ വർഷം – 13,800/- രൂപ [കോഴ്സ് ഫീ – 10,000/- രൂപ + ജി.എസ്.റ്റി – 1,800/- + കോഷൻ ഡെപ്പോസിറ്റ് 2,000/-], രണ്ടാം വർഷം – 17,700/- രൂപ [കോഴ്സ് ഫീ – 15,000/- രൂപ + ജി.എസ്.റ്റി – 2,700/-], മൂന്നാം വർഷം – 17,700/- രൂപ [കോഴ്സ് ഫീ – 15,000/- രൂപ + ജി.എസ്.റ്റി – 2,700/-]

h) ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയ്ക്ക് അനിമൽ ഹസ്ബന്ററി, വെറ്ററിനറി സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സൂവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾച്ചർ, ഫോറസ്ട്രി, എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും ഐച്ഛിക വിഷയമായി പഠിച്ച ബിരുദദാരികൾക്കാണ് പ്രവേശനം നൽകുന്നത്. പ്രവേശന പരീക്ഷ പാസ്സാകുന്ന അഭിരുചിയുള്ള ബിരുദധാരികൾക്കാണ് പ്രവേശനം നൽകുന്നത്.

i) ഇന്ത്യൻ എക്കണോമിക് സർവ്വീസ്

ഇക്കണോമിക്സ് ഐച്ഛിക വിഷയമുള്ള ബിരുദധാരികൾക്കാണ് പ്രവേശനം നൽകുന്നത്. പ്രവേശന പരീക്ഷ ഇല്ല.

j) കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (കെ.എ.എസ്)

കെ.എസ്.സി.എസ്.എ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.

k) സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്

പ്ലസ് വൺ, പ്ലസ് റ്റു, ഒന്നാം വർഷ ബിരുദതലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ പരിശീലനം നേടാം. പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ജൂൺ മുതൽ ഫെബ്രുവരി വരെയാണ് ക്ലാസ്സുകൾ നടത്തുന്നത്. രണ്ടാം ശനി, ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വരെയാണ് കോഴ്സ് നടത്തുന്നത്. മറ്റുള്ള കേന്ദ്രങ്ങളിൽ ഞായറാഴ്ച ദിവസം മാത്രമേ ഈ കോഴ്സിന് പരിശീലനം നടത്തുന്നുള്ളു.

ഫീസ് – 5,900/- രൂപ [കോഴ്സ് ഫീ – (5,000/- രൂപ) + ജി.എസ്.റ്റി – (900/-)].

l) ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ്

ഹൈസ്കൂളിൽ (8, 9, 10 സ്റ്റാൻഡേർഡ്) പഠിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമിട്ടുകൊണ്ട് സമഗ്രശേഷി വികസനത്തിന് പ്രത്യേക പാഠ്യ പദ്ധതി തയ്യാറാക്കി നടത്തുന്ന കോഴ്സാണ് ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സ്. ഇംഗ്ലീഷിനും മാത്യഭാഷയ്ക്കും പ്രത്യേക ഊന്നൽ നൽകി ഇതര വിഷയങ്ങളിൽ സാമാന്യമായ അവബോധം ഈ കോഴ്സിലൂടെ പ്രദാനം ചെയ്യുന്നു.

ഇംഗ്ലീഷിൽ ഭാഷ അനായാസം കൈകാര്യം ചെയ്യുവാനുള്ള ശേഷി വികസനമാണ് മുഖ്യമായും ലഷ്യമിടുന്നത്. സയൻസ് വിഷയങ്ങൾ, കണക്ക്, ചരിത്രം, ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം, നിയമം, വ്യക്തിത്വ വികസനം, തുടങ്ങിയവകളിലാണ് അവബോധം പകരുന്നത്. കൂടാതെ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള പ്രഗത്ഭരായ വ്യക്തികളുമായുള്ള അഭിമുഖവും ആശയവിനിമയവും കോഴ്സിന്റെ ഭാഗമായി നടത്തുന്നുണ്ട്.

സ്കൂൾ അവധി ദിവസങ്ങളിൽ ആഴ്ചയിലൊരുദിവസം (ശനിയാഴ്ച/ഞായറാഴ്ച) നടത്തുന്നു. ജൂൺ മുതൽ അടുത്തവർഷം മാർച്ച് വരെയാണ് കോഴ്സിന്റെ കാലാവധി. മറ്റുള്ള സെന്ററുകളിൽ ഞായറാഴ്ച ഒരു ദിവസം മാത്രമേ ഈ കോഴ്സ് നടത്തുന്നുള്ളു.

ഫീസ് – 3,540/- രൂപ [കോഴ്സ് ഫീ – (3,000/- രൂപ) + ജി.എസ്.റ്റി – (540/-)].

m) നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.ടി.എസ്.സി)

പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാതലത്തിൽ പഠനാവസാനം വരെ സ്കോളർഷിപ്പ് നല്കുന്നതിനുവേണ്ടി NCERT നടത്തി വരുന്ന വാർഷികപരീക്ഷയ്ക്ക് നാഷണൽ ടാലന്റ് സേർച്ച് എക്സാമിനേഷൻ അഥവാ എൻ.റ്റി.എസ്.ഇ. ഈ പരീക്ഷ്യ്ക്ക് രണ്ടു തട്ടുകളാണുള്ളത്, പ്രിലിമിനറിയും മെയിനും. പ്രിലിമിനറി പരീക്ഷ സംസ്ഥാന സർക്കാർ നടത്തുമ്പോൾ അതിൽ വിജയികളാകുന്നവർക്കു വേണ്ടി മെയിൻ പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാരാണ്.

കേരള സർക്കാരിന് വേണ്ടി എസ്.ഇ.ആർ.ടി യും കേന്ദ്ര സർക്കാരിന് വേണ്ടി എൻ.സി.ഇ.ആർ.റ്റി യുമാണ് യഥാക്രമം ഈ പരീക്ഷകൾ നടത്തുന്നത്. ഈ പരീക്ഷകൾക്കുവേണ്ടിയുള്ള കോച്ചിംഗ് ക്ലാസ്സുകൾ തിരുവനന്തപുരം സെന്ററിൽ നടത്തുന്നു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ലാസ്സ് സമയം. ഈ പരീക്ഷയിൽ വിജയികളാകുന്നവർക്ക് +2 തലം മുതൽ ഉപരിപഠനം പൂർത്തിയാകുന്നതുവരെ പ്രതിമാസ സ്കോളർഷിപ്പ് ലഭിക്കുന്നു.

ഫീസ് – 5,900/- രൂപ [കോഴ്സ് ഫീ – (5,000/- രൂപ) + ജി.എസ്.റ്റി – (900/-)].

n) വെക്കേഷൻ ക്ലാസ്സസ്

എല്ലാ വർഷവും അക്കാഡമിയുടെ പ്രധാന കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഒരു മാസം ദൈർഘ്യമുള്ള സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സും ടാലന്റ് ഡെവലപ്പ്മെന്റ് കോഴ്സും നടത്തി വരുന്നു.

ഫീസ് – Rs.1,180/-

കേരള സംസ്ഥാന സിവിൽ സർവ്വീസ് അക്കാദമിയെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും കൂടുതലറിയാൻ 0471 231 3065 എന്ന നമ്പറിലോ താഴെ പറയുന്ന പ്രാദേശിക കേന്ദ്രങ്ങളെയോ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം – 0471-2313065, 2311654, 8281098864
കൊല്ലം – 9446772334
ചെങ്ങന്നൂർ – 8281098871
കോന്നി – 8281098872
മൂവാറ്റുപുഴ – 8281098873
ആളൂർ – 8281098874
പാലക്കാട് – 0491-2576100, 8281098869
പൊന്നാനി – 0494-2665489, 8281098868
കോഴിക്കോട് – 0495-2386400, 8281098870
കാഞ്ഞങ്ങാട് – 8281098876
കല്ല്യാശ്ശേരി – 8281098875

വിവരങ്ങൾക്ക് കടപ്പാട്: കേരള സംസ്ഥാന സിവിൽ സർവ്വീസ് അക്കാദമി തിരുവനന്തപുരം

spot_img

Related Articles

Latest news