കടന്നുപോയത് 121 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ മൂന്നാമത്തെ മാർച്ച്

ശരാശരി ഉയർന്ന താപനില വിലയിരുത്തുമ്പോൾ, ഇക്കഴിഞ്ഞ മാർച്ചിൽ അനുഭവപ്പെട്ടത് അതികഠിനമായ ചൂട്. 121 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാർച്ചാണ് കടന്നുപോയത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ചാണിത്. 32.65 ആണ് ഉയർന്ന ശരാശരി താപനില. കുറഞ്ഞ ശരാശരി താപനില 19.95ഉം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മാർച്ചിൽ 40 ഡിഗ്രിയിൽ മുകളിലായിരുന്നു ചൂട്.

എന്നാൽ, ഏപ്രിൽ 5 മുതൽ 9 വരെ ഉത്തരേന്ത്യയിലെ പർവതമേഖലകളിൽ പലയിടത്തും വ്യാപക മഴയുണ്ടാകും. പഞ്ചാബ് ,ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. രാജസ്ഥാനിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിനുള്ളിലും കിഴക്കൻ രാജസ്ഥാനിൽ രണ്ടു ദിവസങ്ങൾക്കുള്ളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഉഷ്‌ണതരംഗം ഉണ്ടായേക്കും.

spot_img

Related Articles

Latest news