കോഴിക്കോട് : നിയമസഭ തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായി ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ എന്ന ലക്ഷ്യവുമായി കേരള ശുചിത്വ മിഷൻ, ഹരിത മിഷൻ ഒരുമിച്ചു ഹരിത പോളിംഗ് ബൂത്തുകൾ ഒരുക്കി. പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് മാതൃകാ ഹരിത ബൂത്തുകൾ തയ്യാറാക്കിയത്.
ഓരോ നിയോജകമണ്ഡലത്തിലും ഒരു മാതൃക ഹരിത പോളിംഗ് ബൂത്താണ് സജജീകരിച്ചിരിക്കുന്നത്. മുള, ഓല തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളും, പുനരുപയോഗത്തിന് സാധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത് .
വോട്ട് ചെയ്യാനെത്തുന്നവർക്ക് കുടിവെള്ള സൗകര്യം, ജൈവ – അജൈവ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കുട്ടകള്‍ എന്നിവ ബൂത്തില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ ശ്രീമതി മിനി, അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ നാസർ ബാബു എന്നിവർ നേതൃത്വം നൽകി.