തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണം – രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ കുറിച്ച്‌ അഭിപ്രായപ്പെടുന്ന ഒളി ക്യാമറ വിവാദത്തെ കുറിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഞങ്ങടെ കൊല്ലത്തൊക്കെ ഒരു ചൊല്ലുണ്ട്, തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. അതാണ് ഒരു പ്രധാനപ്പെട്ട ഒരു കാര്യം.

നീങ്ങളീ പറയുന്ന ടൈംസ് നൗവിലെ പെണ്‍കുട്ടി അറിയപ്പെടുന്ന ഒരു ഫ്രോഡാണ്. കെ സുധാകരന്റെ സഹോദരന്‍മാര്‍ മരിച്ചതറിഞ്ഞ് അവിടെ ചെന്നു. അപ്പോള്‍ കെ സുധാകരനുമായി ഒരു അഭിമുഖം നടത്തുകയാണ്. എന്റെ കൂടാന്‍ ശ്രമിച്ചു.

ഒരഭിമുഖം വേണമെന്ന് പറഞ്ഞു. ഞാന്‍ കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു. ഞാന്‍ തലശ്ശേരി പാരീസ് ഹോട്ടലില്‍ ചെന്ന് മുറിയെടുത്തു. എന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോൾ അവിടെ രണ്ട് കെപിസിസി ജനറല്‍ സെക്രട്ടറിമാരുണ്ട്. സജീവ് മാറോളി, വി എ നാരായണന്‍. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നോയല്‍ ടോമിന്‍ ജോസും.

അപ്പോള്‍ ഈ പെണ്‍കുട്ടി അവിടെ വന്നു. ഒരു ഇന്റര്‍വ്യൂവിന് വേണ്ടി എന്റെ കാല് പിടിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്കൊന്നും നിങ്ങളോട് പറയാനില്ല, കോണ്‍ഗ്രസിനെ കുറിച്ചാണെങ്കില്‍ മുല്ലപ്പള്ളിയോ പ്രതിപക്ഷ നേതാവോ പറയുമെന്ന് പറഞ്ഞു.

അപ്പോള്‍ കാസര്‍ഗോഡ് കുറിച്ച്‌ പറയണം എന്ന് പറഞ്ഞു. കാസര്‍ഗോഡിനെ കുറിച്ച്‌ പറയണമെങ്കില്‍ കാസര്‍ഗോഡ് വരണം. കാസര്‍ഗോഡിനെ കുറിച്ച്‌ തലശ്ശേരിയില്‍ വച്ച്‌ ഒന്നും പറയാനില്ലെന്ന് പറഞ്ഞു. എന്നോട് സുധാകരന്റെ വീട്ടില്‍ നിന്ന് ഫോണ്‍ ചെയ്ത് പറഞ്ഞു. ഈ വരുന്ന പെണ്‍കുട്ടി ശരിയല്ല, വരുന്ന കാര്യം സൂക്ഷിക്കണം, അടുപ്പിക്കരുത് എന്ന്. അതോണ്ട് ഒറ്റക്ഷരം അവരോട് പറഞ്ഞില്ല.

അപ്പോള്‍ എന്നോട് ചില കാര്യങ്ങള്‍ ചോദിച്ച്‌ വന്നു, ഓഫ് ദ റെക്കോര്‍ഡ്. അതാണ് പറഞ്ഞത്. തന്തക്ക് പിറക്കാത്ത പണിയുണ്ടേല്‍ തലേന്നേ പറയണമെന്ന്. ഞാനും സുരേഷുമായി ചില രഹസ്യങ്ങള്‍ സംസാരിക്കുന്നു. അതൊരു സാമാന്യ മര്യാദയാണല്ലോ. ഇപ്പോ ഞാനെത്രയോ പ്രാവശ്യം അബ്ദുള്‍ ഖാദറെ കണ്ടിട്ടുണ്ട്. എന്തെല്ലാം സംസാരിച്ചിട്ടുണ്ട്. നാളെ ഈ അബ്ദുള്‍ ഖാദര്‍ അത് വേറെയാരാളോട് പറയാന്‍ പറ്റുമോ.

ഇന്റര്‍വ്യൂവിന് വരുന്നവര്‍ക്ക് ഇന്റര്‍വ്യൂ കൊടുത്താല്‍ മനസ്സിലാക്കാം. ജീവിതത്തില്‍ ഒരിക്കലും മാധ്യമ ധര്‍മ്മത്തിന് ചേരാത്ത ചെറ്റത്തരമാണ് ആ പെണ്‍കുട്ടി കാണിച്ചത്. പാരീസ് ഹോട്ടലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അറിയാം പടി ഇറങ്ങി വന്ന് റിസപ്ഷനില്‍ വന്ന് കെഞ്ചി. ഒരഞ്ച് മിനുറ്റ് സംസാരിക്കണമെന്ന്. നോ, ഞാനൊരു കാരണവശാലും നിങ്ങളോട് സംസാരിക്കാനില്ലെന്ന് പറഞ്ഞു.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ. മുപ്പതാം തിയ്യതി നടന്ന സംഭവമാണ്. ഇന്ന് അഞ്ചാം തിയ്യതിയായി. അവള്‍ ബോധപൂര്‍വ്വം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അപമാനിക്കാന്‍, അവഹേളിക്കുവാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. അവരുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല’

ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തവണ അധികാരത്തിലെത്താന്‍ കഴിയില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതായാണ് ടൈംസ് നൗ വീഡിയോയിലുള്ളത്.

spot_img

Related Articles

Latest news