ദുബൈ: റമദാന് മാസത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് റമദാനില്‍ നിയന്ത്രണങ്ങള്‍ തുടരാനുള്ള തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളിലെ ഭരണകൂടങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ദുരന്തനിവാരണ സമിതി രാജ്യത്തൊട്ടാകെയുള്ള നിയന്ത്രണങ്ങള്‍ വീഡിയോ സന്ദേശത്തിലൂടെ പുറത്തിറക്കിയത്.
‘ഒരു വീട്ടില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഒഴികെയുള്ളവര്‍ ഇഫ്താറുകള്‍ നടത്തരുത്, മജ്ലിസുകള് പാടില്ല, താമസ സ്ഥലങ്ങളില്‍ ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കുന്നത് അനുവദിക്കില്ല, അയല്‍ക്കാരുമായി ഭക്ഷണം പങ്കിടരുത്. ഇഫ്താര്‍ ടെന്റുകള്‍ അനുവദിക്കില്ല, പള്ളികളില്‍ ഭക്ഷണം നല്‍കരുത്, സ്ഥാപനങ്ങള്‍ക്ക് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം നല്‍കാം,സാമൂഹിക അകലം പാലിച്ച് തുറസായ സ്ഥലത്തായിരിക്കണം ഭക്ഷണപൊതി വിതരണം, റസ്റ്റോറന്റുകളുടെ ഉള്ളിലും മുന്‍വശത്തും ഇഫ്താര്‍ ഭക്ഷണ വിതരണം അനുവദിക്കില്ല.’എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.