ജനങ്ങള്‍ രോഗത്തെ ലാഘവത്തോടെ കാണുന്നത് വലിയ വെല്ലുവിളി
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുകയാണെങ്കിലും സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് പ്രധാനമന്ത്രി. നിലവിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യപ്രവര്‍ത്തകരും പൂര്‍ണ സജ്ജരായി രംഗത്തുണ്ട് – പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനാനിരക്ക് ഉയര്‍ത്തി ലക്ഷണങ്ങളില്ലാത്ത രോഗികളെക്കൂടി കണ്ടെത്താന്‍ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണം. കോവിഡ് രോഗി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള 30 പേരെയെങ്കിലും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കണം.
കണ്ടെയ്ന്മെന്റ് മേഖലകള്‍ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന പരിശോധനകള്‍ ശക്തമാക്കണം. ജനങ്ങള്‍ രോഗത്തെ ലാഘവത്തോടെ കാണുന്ന സാഹചര്യം മാറ്റാന്‍ നടപടി സ്വീകരിക്കണം – പ്രധാനമന്ത്രി പറഞ്ഞു.