സൗദിയില്‍ ഹജ്ജ്- ഉംറ പെര്‍മിറ്റുകള്‍ ഇനി തവക്കല്‍നായില്‍.

സൗദിയില്‍ തവക്കല്‍നാ ആപ്പ് വഴി ഹജ്ജ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കും. ഇഅ്തമര്‍നാ ആപ്പ് വഴിയായിരുന്നു ഇത് വരെ സൗദിയില്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ തവക്കല്‍നാ ആപ്പില്‍ ബുധനാഴ്ച നടത്തിയ പരിഷ്‌കരണത്തിലൂടെ ഹജ്ജ് ഉംറ പെര്‍മിറ്റുകള്‍ നേടുന്നതിനുള്ള സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.

നിലവില്‍ തവക്കല്‍നാ ഉപയോഗിക്കുന്നവര്‍ ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ പുതിയ സേവനങ്ങള്‍ ലഭ്യമാകൂ. ഇഅ്തമര്‍നാ ആപ്പിനെ തവക്കല്‍നയില്‍ ലയിപ്പിക്കുന്ന പദ്ധതി പരിഗണനിയിലുണ്ടെന്ന് ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇഅ്തമര്‍നാ ആപ്പ് വഴി നേടിയിരുന്ന, ഹറമുകളില്‍ നമസ്‌കരിക്കുന്നതിനുള്ള പെര്‍മിറ്റുകളും, ഹജ്ജ് ഉംറ അനുമതി പത്രങ്ങളും തവക്കല്‍നാ വഴി ലഭിക്കും. ഒരു ഡോസ് എടുത്തവര്‍ക്ക് 14 ദിവസത്തിന് ശേഷവും അനുമതി പത്രം ലഭിക്കും. അതേസമയം വാഹന ഇന്‍ഷൂറന്‍സ് സംബന്ധമായ വിവരങ്ങളും തവക്കല്‍നാ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വർഷത്തെ റമദാനിൽ പ്രത്യേക പെർമിറ്റുകളില്ലാതെ ഉംറ അനുഷ്ഠിക്കുന്നതിനായി ശ്രമിക്കുന്ന തീർത്ഥാടകർക്കും, ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 8-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഔദ്യോഗിക ഉംറ പെർമിറ്റുകൾ കൂടാതെ ഉംറ അനുഷ്ഠിക്കുന്നതിനായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇതിന് പുറമെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിനായി ഔദ്യോഗിക പെർമിറ്റുകൾ കൂടാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും മന്ത്രാലയം തീർത്ഥാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ മാത്രമാണ് ഔദ്യോഗിക തീർത്ഥാടന പെർമിറ്റുകൾ ലഭിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2 ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ, പെർമിറ്റിന് അപേക്ഷിക്കുന്നതിന് 14 ദിവസം മുൻപെങ്കിലും ഒന്നാം ഡോസ് വാക്സിൻ കുത്തിവെപ്പെടുത്തവർ, പൂർണ്ണമായും COVID-19 രോഗമുക്തരായവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് മാത്രമാണ് റമദാനിലെ ആദ്യ ദിനം മുതൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്. ഇത്തരം വിഭാഗങ്ങളിൽ പെടുന്നവർക്ക് തങ്ങളുടെ വാക്സിനേഷൻ, അല്ലെങ്കിൽ രോഗമുക്തി സംബന്ധമായ സ്റ്റാറ്റസ് ‘Tawakkalna’ ആപ്പിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

നിയമം ലംഘിച്ച് മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സുരക്ഷാ വിഭാഗങ്ങൾ പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

spot_img

Related Articles

Latest news