ഞാനാണയാൾ’ എന്ന്​ വ്യക്​തമാക്കി ‘കഥാനായകൻ’ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു.

കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ്​ റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയിൽ തൊപ്പിവെച്ച ഒരു മുസ്​ലിം ചെറുപ്പക്കാരൻ സ്വകാര്യം പറയുന്ന ഫോ​ട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​. മുസ്​ലിം ന്യൂനപക്ഷം ബംഗാളിൽ ബി.ജെ.പിക്കൊപ്പമെന്ന്​ സ്​ഥാപിക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ഈ പടത്തിന്​ ഏറെ പ്രചാരം നൽകുകയും ചെയ്യുന്നുണ്ട്​. ആ ഫോ​േട്ടായിൽ മോദിയോട്​ സംസാരിക്കുന്നയാൾ ആരാണെന്നും അയാൾ എന്താണ്​ പറഞ്ഞതെന്നും ആളുകൾ ആകാംക്ഷയോടെ അന്വേഷിക്കുകയും ചെയ്യുന്നു.

 

മുൻകൂട്ടി പദ്ധതിയിട്ട രീതിയിൽ പകർത്തിയ ഫോ​​ട്ടോ ആണ്​ അതെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്രിമം നടത്തി സൃഷ്​ടിച്ച ഫോ​ട്ടോയാണോ എന്ന്​ സംശയിച്ചവരുമേറെ​. ഇതിനിടയിൽ ‘ഞാനാണയാൾ’ എന്ന്​ വ്യക്​തമാക്കി ‘കഥാനായകൻ’ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. പേര്​ സുൽഫിക്കർ അലി. വർഷങ്ങളായി ബി.ജെ.പിയുമായി സഹകരിച്ച്​ പ്രവർത്തിക്കുന്നു. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ സൗത്ത്​ കൊൽക്കത്ത ജില്ല പ്രസിഡന്‍റാണ്​.

spot_img

Related Articles

Latest news