ഇ​ന്ന്​ ലോ​ക ഹോ​മി​യോ​പ്പ​തി ദി​നം

ജ​ര്‍​മ​ന്‍ ഭി​ഷ​ഗ്വ​ര​നാ​യ സാ​മു​വ​ല്‍ ഹാ​നി​മാ​ന്‍ 18ാം നൂ​റ്റാ​ണ്ടി​ന്റെ അ​വ​സാ​നം രൂ​പ​പ്പെ​ടു​ത്തി​യ ചി​കി​ത്സ സ​മ്പ്ര​ദാ​യ​മാ​ണ് ഹോ​മി​യോ​പ്പ​തി. ജ​ര്‍​മ​നി​യി​ല്‍ 1755 ഏ​പ്രി​ല്‍ 10നാ​ണ് സാ​മു​വ​ല്‍ ഹാ​നി​മാന്റെ ജ​ന​നം. അ​ദ്ദേ​ഹ​ത്തിന്റെ ഓ​ര്‍​മ​ക്കാ​യാ​ണ്​ ഏ​പ്രി​ല്‍ 10​ ലോ​ക ഹോ​മി​യോ​പ്പ​തി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

രോ​ഗ​ത്തി​ന് അ​ല്ല, രോ​ഗി​ക്കാ​ണ്​ ചി​കി​ത്സ എ​ന്ന​താ​ണ്​ ഹോ​മി​യോ​പ്പ​തി​യു​ടെ അ​ടി​സ്​​ഥാ​ന ത​ത്ത്വം. ലോകം മുഴുവൻ ഹോ​മി​യോ​പ്പ​തി​യു​ടെ പ്രാ​ധാ​ന്യം വ​ര്‍​ധി​ച്ചു​വ​രു​ന്നു​ണ്ട്. അ​ല​ര്‍​ജി, ആ​സ്ത്​​മ, വ​ന്ധ്യ​ത, മൈ​ഗ്രെ​യ്ന്‍, മ​റ്റു ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ കൃ​ത്യ​ത​യാ​ര്‍​ന്ന ഹോ​മി​യോ​പ്പ​തി ചി​കി​ത്സ​യി​ലൂ​ടെ പൂ​ര്‍​ണ​മാ​യും രോ​ഗ​മു​ക്തി നേ​ടാം എ​ന്ന​താ​ണ് ഹോ​മി​യോ​ക്ക്​ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റു​ന്ന​തിന്റെ കാ​ര​ണം.

എ​ല്ലാ പ്രാ​യ​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ആ​ശ്ര​യി​ക്കാ​വു​ന്ന ചി​കി​ത്സ​രീ​തി​യാ​ണ് ഹോ​മി​യോ​പ്പ​തി. ലോകത്തിലെ ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ല​തും ഹോ​മി​യോ​പ്പ​തി ചി​കി​ത്സ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ ഫാ​ര്‍​മ​സി​ക​ളി​ലും ഇ​ന്ന് ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ണ്. എ​ല്ലായിടത്തും പ്ര​ഗ​ത്ഭ​രാ​യ ഹോ​മി​യോ ഡോ​ക്​​ട​ര്‍​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.

ഭാ​വി​യി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത്​ ഹോ​മി​യോ​പ്പ​തി​ക് നി​ര്‍​ണാ​യ​ക സ്ഥാ​ന​മു​ണ്ട്. ഹോ​മി​യോ​പ്പ​തി കേ​വ​ലം ശാ​രീ​രി​ക രോ​ഗ​സ്ഥി​തി​യെ മാ​ത്ര​മ​ല്ല ഭേ​ദ​പ്പെ​ടു​ത്തു​ന്ന​ത്. മ​റി​ച്ച്‌, രോ​ഗി​യു​ടെ മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ ത​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്ക്​ ഹോ​മി​യോ​പ്പ​തി ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​രീ​തി ആ​ണ്.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ​സ്യ, ജ​ന്തു, ധാ​തു പ​ദാ​ര്‍​ഥ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഹോ​മി​യോ മ​രു​ന്നു​ക​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ചെ​ല​വി​ല്‍ മി​ക​ച്ച ചി​കി​ത്സ ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ്​ ഹോ​മി​യോ​പ്പ​തി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഡോ​ക്​​ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഉ​പ​യോ​ഗി​ക്കുമ്പോ​ള്‍ ഹോ​മി​യോ മ​രു​ന്നു​ക​ള്‍ പൂ​ര്‍​ണ​മാ​യും സു​ര​ക്ഷി​തം ആ​ണ്. ഒ​റ്റ​മൂ​ലി ചി​കി​ത്സ​യു​മാ​യോ പ്ര​കൃ​തി ചി​കി​ത്സ​യു​മാ​യോ ഇ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അവകാശപ്പെടുന്നത്. ശ​രീ​ര​ത്തിന്റെ​യും മ​ന​സ്സി​ന്റെ​യും ഏ​കീ​ക​ര​ണം ആ​ണ് ഹോ​മി​യോ​പ്പ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്.

spot_img

Related Articles

Latest news