അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നു; ആഗോളസമുദ്ര നിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്

വന്‍ പരിസ്ഥിതികാഘാത ഭീഷണി ഉയര്‍ത്തി പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ വലിയ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നു. ‘ഡൂംസ്‌ഡേ ഗ്ലേസിയര്‍’ എന്ന് വിളിക്കപ്പെടുന്ന മഞ്ഞുപാളികള്‍ നിലവിലുണ്ടായിരുന്നതിനേക്കാളും വേഗത്തിലാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആഗോളതലത്തില്‍ സമുദ്ര ജലം രണ്ടടി വരെ ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു.

ലോക സമുദ്രനിരപ്പില്‍ 4 % ഓരോ വര്‍ഷവും ഉയരുന്നുണ്ട്. ഹിമാനിയുടെ ചുവടെയുള്ള ജലത്തിന്റെ താപനില,ശക്തി,ലവണാംശം ഓക്‌സിജന്റെ അളവ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതിനെ തുടര്‍ന്നാണ് കണ്ടെത്തല്‍. 2019 ഫെബ്രുവരി മുതല്‍ 2021 മാര്‍ച്ച്‌ വരെ വിന്യസിച്ച റോബോര്‍ട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ക്ക് ഇവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

spot_img

Related Articles

Latest news