രാ​ജ​ന്‍ നി​ല​മ്പൂ​രി​ന്​ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി

റി​യാ​ദ്: ര​ണ്ട​ര പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ക​ലാ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ രാ​ജ​ന്‍ നി​ല​മ്പൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ലാ​വ​ണ്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷന്റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌​ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ബ്​​ദു​ല്‍ മ​ജീ​ദ് പൂ​ള​ക്കാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​ന്‍ നി​ല​മ്പൂ​രി​ന്​ ഗ​ഫൂ​ര്‍ കൊ​യി​ലാ​ണ്ടി മൊമെന്റോ ന​ല്‍​കി. അ​സ്‌​ലം പാ​ല​ത്ത് പൊ​ന്നാ​ട അ​ണി​യി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ബൈ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഹ​സ​ന്‍ പ​ന്മ​ന, നാ​സ​ര്‍ കാ​സിം, ബി​നേ​ഷ് ക​രി​പോ​ത്ത്, മു​ഹ​മ്മ​ദ്‌ സ​ബാ​ഹ്, ശ​രീ​ഫ് ത​ട്ട​ത്താ​ഴ​ത്ത്, അ​ഷ്റ​ഫ് പ​ള്ളി​ക്ക​ല്‍, ടി. ​അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

spot_img

Related Articles

Latest news