ചങ്ങരംകുളം: കക്കിടിപ്പുറത്തെ ഏതാനും കര്‍ഷകര്‍ ചേര്‍ന്ന് ഇറക്കിയ വെള്ളരിക്കൃഷിയില്‍ വിഷുക്കണിയായി ലഭിച്ചത് മൂന്ന് ടണ്‍ വെള്ളരി. മുഹമ്മദ്കുട്ടി തലാപ്പില്‍, ഹൈദര്‍ മൂത്തേടത്ത്, സതീഷന് കോക്കൂര്‍, സുഹൈര്‍ എറവറാംകുന്ന് എന്നിവര്‍ ചേര്‍ന്നാണ് കക്കിടിക്കല്‍ പാഠശേഖരത്തില്‍ ഒരു ഏക്കറോളം സ്ഥലത്ത് കൃഷി ഇറക്കിയത്.
തവനൂര്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍നിന്ന് ലഭിച്ച ഹൈബ്രീഡ് വിത്തുകള്‍ ഉപയോഗിച്ചായിരുന്നു കൃഷി. ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത തണ്ണിമത്തന് കൃഷിയും വലിയ വിജയം കണ്ടതായി കര്‍ഷകര്‍ പറഞ്ഞു.
100ഓളം തണ്ണിമത്തനും വിളവെടുപ്പിന് പാകമായിട്ടുണ്ട്. പഞ്ചായത്ത് അംഗം സി.കെ. അശറഫ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞുമരക്കാര്‍, കെ.വി. അബൂബക്കര്‍, ഫാത്തിമ പന്താവൂര്‍, ഷാഹിര്‍ എറവറാംകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.