60 വര്‍ഷമായി താമസം ഗുഹയിൽ : രാമക്ഷേത്രത്തിന് ഒരു കോടി രൂപ

60 വര്‍ഷത്തിലേറെയായി ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ..

ഹരിദ്വാർ : അറുപത് വര്‍ഷത്തിലേറെയായി ഗുഹകളില്‍ താമസിക്കുന്ന സന്യാസി രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ. സ്വാമി ശങ്കര്‍ദാസ് എന്ന എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ള സന്യാസിയാണ് അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി രൂപ നല്‍കിയത്. ഒരു കോടിയുടെ ചെക്കാണ് സ്വാമി രാംദാസ് ക്ഷേത്രത്തിനായി നല്‍കിയത്.

റിഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് ഇദ്ദേഹം പണവുമായി എത്തിയത്. ആദ്യം ബാങ്ക് ജീവനക്കാര്‍ ഇത് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് വസ്തുത ജീവനക്കാര്‍ക്ക് വ്യക്തമായത്. ഇതോടെ ആര്‍എസ്എസ് നേതാക്കളെ ബാങ്കിലേക്ക് വിളിച്ച് വരുത്തി തുക കൈമാറുകയായിരുന്നു. ബാങ്കില്‍ നിന്ന് ആവശ്യപ്പെട്ട് പ്രകാരമാണ് ബാങ്കിലെത്തിയതെന്ന് ആര്‍എസ്എസിന്റെ റിഷികേഷ് നേതാവ് സുദ്മാ സിംഗാള്‍ പറഞ്ഞു.

spot_img

Related Articles

Latest news