സർക്കാർ സ്ഥാപനങ്ങളിൽ ഔഷധതോട്ടം ഒരുക്കുന്നതിൻ്റെ ഭാഗമായി ഔഷധ ചെടികൾ കൈമാറി. പിണറായി ഗവ ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനായ കക്കോത്ത് പ്രഭാകരൻ ഐ എസ് എം ജില്ലാ മേധാവി ഡോ. എസ് സുധക്ക് ജില്ലാ ഗവ.ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് ഔഷധ ചെടികൾ കൈമാറി ഒന്നാം ഘട്ട വിതരണോദ്ഘാടനം നിർവ്വഹിച്ചു. 10,000 ഔഷധചെടികൾ സൗജന്യമായി വിതരണണം ചെയ്യുന്നതിനു വേണ്ടിയാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം മുഴുവൻ സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലും ഔഷധതോട്ടമുണ്ടാക്കുന്നതിലേക്ക് ഔഷധചെടികൾ നൽകിയിരുന്നു. ഈ വർഷം സ്കൂളുകൾ കേന്ദ്രീകരിച്ച് ഔഷധതോട്ടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത് ശുചിത്വ കേരളം ജില്ലാ പ്രതിനിധി ഇ മോഹൻദാസ്, നേഴ്സിങ്ങ് സുപ്രണ്ട് പി ബാലാമണി, കെ ദേവനന്ദ, എ അജിതകുമാരി കെ അശ്വതി എന്നിവർ പങ്കെടുത്തു.
Media wings: