താമരശ്ശേരി :സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കേണ്ട രാഷ്ട്രീയക്കാരിൽ ചിലരെങ്കിലും ക്രിമിനലുകൾക്ക് കുടപിടിക്കുന്ന രൂപത്തിൽ പ്രവർത്തിക്കുന്നത് പൊതുരംഗത്ത് അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്ന് കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വി എം ഉമ്മർ മാസ്റ്റർ പറഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം എൽ .എയുമായിരുന്ന സി മോയിൻകുട്ടിയുടെയും , മുസ്ലിം ലീഗ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന സി .കെ അബൂബക്കറിൻെറയും സ്മരണാർത്ഥം ‘നന്മ’ കോരങ്ങാട് സംഘടിപ്പിച്ച അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും ശാന്തിയും നടപ്പിൽ വരുത്തേണ്ട ചില മുഖ്യധാരാ പാർട്ടികൾ ഭരണത്തിൻെറ മറവിൽ കൊല നടത്തുകയാണ്. ഇതിന് പാർട്ടി നേതൃത്വത്തിൻെറ പങ്ക് നിഷേധിക്കാനാവില്ല. സംശുദ്ധമായ പൊതുപ്രവർത്തനം നയിക്കുന്ന വ്യക്തിത്വങ്ങളെ കാലം എന്നും ഓർമ്മിക്കപ്പെടും.അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്നവർക്ക് കാലം തക്കതായ ശിക്ഷ നൽകും . മതേതര ജനാധിപത്യ ഇന്ത്യക്ക് ഊർജജം പകരുന്നതായിരിക്കും കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ മതേതര ചേരിക്ക് അത് ശക്തി പകരും അദ്ദേധഹം പറഞ്ഞു. നന്മ കോരങ്ങാടിൻെറ പ്രസിഡണ്ട് പി.എ. അബ്ദുസമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു. സപ്ളിമെന്റ് പ്രകാശനം പി.എസ്.സുബിന് കോപ്പി നൽകി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. കെ.വി.മുഹമ്മദ് സിമോയിൻ കുട്ടി അനുസ്മരണ പ്രഭാഷണവും എ.കെ.അബ്ബാസ് സി.കെ.അബൂബക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. അയ്യൂബ് ഖാൻ , പി.ടി. ബാപ്പു, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗം റഫീഖ് കൂടത്തായ്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഇഖ്ബാൽ പൂക്കോട്, എ.കെ. അസീസ് വെഴ്പ്പൂര്, പി.എം സയ്യിദ് കോയ തങ്ങൾ, ടി പി അബ്ദുൽ മജീദ്, എം ടി ആലി ഹാജി, കെ വി അബ്ദുൽ അസീസ്, പി സി മുഹമ്മദ് ബഷീർ ഹാജി, കാസിം നരിക്കുനി, കെ റസാഖ് ഹാജി, അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. എ.പി. ഹബീബ് റഹ്മാൻ നന്ദി പറഞ്ഞു.