റഫാൽ അഴിമതി കേസ് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ച്​ ക​മ്പ​നി​യാ​യ ദ​സോ ഇ​ന്ത്യ​ൻ ഇ​ട​നി​ല​ക്കാ​ര​ന്​ 10 ല​ക്ഷം യൂ​റോ സ​മ്മാ​ന​മാ​യി ന​ൽ​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക്രി​മി​ന​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന റി​ട്ട്​ ഹ​ര​ജി സു​പ്രീം​കോ​ട​തി​യി​ൽ. ഹ​ര​ജി ര​ണ്ടാ​ഴ്​​ച​ക്കു ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​വെ​ച്ചു.

അ​ഭി​ഭാ​ഷ​ക​നാ​യ മ​നോ​ഹ​ർ​ലാ​ൽ ശ​ർ​മ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ധാ​ന എ​തി​ർ​ക​ക്ഷി​യാ​ക്കി ഹ​ര​ജി ന​ൽ​കി​യ​ത്. ‘സ​മ്മാ​ന’ ഇ​ട​പാ​ടി​ൽ ഉ​ൾ​പ്പെ​ട്ട ഡി​ഫ്​​സി​സ്​ സെ​ല്യൂ​ഷ​ൻ​സ്​ ക​മ്പ​നി​യു​ടെ സു​ഷ​ൻ മോ​ഹ​ൻ ഗു​പ്​​ത, ദ​സോ, റി​ല​യ​ൻ​സ്​ എ​​യ​റോ​സ്​​പേ​സ്​ ക​മ്പ​നി, കേ​ന്ദ്ര​സ​ർ​ക്കാ​ർ, സി.​ബി​ഐ എ​ന്നി​വ​രാ​ണ്​ മ​റ്റ്​ എ​തി​ർ​ക​ക്ഷി​ക​ൾ.

spot_img

Related Articles

Latest news