റമദാന് ആരംഭമായി; പള്ളികൾ സജീവമായി

കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ ഇന്ന് റമദാൻ ഒന്നാണെന്ന് അറിയിച്ചത്തോടെ വിശുദ്ധ മാസമായ റമദാന് സമാരംഭമായി.

ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്ന് തന്നെയാണ് റമദാൻ മാസം തുടങ്ങുന്നത്. ഒമാനിലും ഇറാക്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബുധനാഴ്ചയാണ് നോമ്പ് മാസം ആരംഭിക്കുന്നത്.

ആത്മ വിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വിശ്വാസികൾക്ക് നൽകുന്നത് പ്രാർത്ഥനയുടെ ദിനങ്ങളാണ്. സ്രഷ്ടാവിലേക്ക് കൂടുതലായി അടുക്കുന്ന നാളുകൾ പരമാവധി ഉപയോഗപ്പെടുത്താൻ പള്ളികളിലും മുസ്ലിം ഭവനങ്ങളിലും തറാവീഹ് നമസ്കാരത്തിനും തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളികളിൽ ആരാധനാ കർമ്മങ്ങൾ നടത്തുക.

ന്യൂസ് ഡെസ്ക് മീഡിയ വിങ്‌സ്

spot_img

Related Articles

Latest news