എസ്‌ബിഐ: സീറോ ബാലന്‍സ്‌ അക്കൗണ്ടുകളില്‍ അന്യായമായി ഈടാക്കിയത് 300 കോടി

ന്യൂഡല്‍ഹി : 2015–20 കാലഘട്ടത്തില്‍ പന്ത്രണ്ട് കോടിയോളം സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്ന് എസ്ബിഐ വിവിധ ഇനങ്ങളില്‍ 300 കോടിയില്‍പ്പരം രൂപ അന്യായമായി ഈടാക്കിയെന്ന് മുംബൈ ഐ ഐ ടി പഠന റിപ്പോർട്ട്.

മാസം നാല് പ്രാവശ്യത്തില്‍ കൂടുതല്‍ പണമെടുത്താല്‍ ഓരോ തവണയും 17.70 രൂപ വീതം ഈടാക്കുന്നത് അന്യായമാണെന്നും പഠനം ചൂണ്ടിക്കാട്ടി. സീറോ ബാലന്‍സ് അക്കൗണ്ട് എന്ന ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) നടത്തിപ്പിന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണിത്. നാല് പ്രാവശ്യത്തിനുശേഷം മാസം നടത്തുന്ന ഓരോ ഇടപാടിനെയും മൂല്യവര്‍ധിത സേവനമായാണ് ബാങ്കുകള്‍ കാണുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് 3.9 കോടിയോളം സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍നിന്ന് ഇതേ കാലയളവില്‍ പിടിച്ചെടുത്തത് 9.9 കോടിയോളം രൂപ. എസ്ബിഐ 2019–20 ല്‍ മാത്രം സേവനനിരക്കുകള്‍ എന്ന പേരില്‍ 158 കോടി ഈടാക്കി. എന്‍ഇഎഫ്ടി, ഭീം യുപിഐ, യുപിഐ, ഐഎംപിഎസ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ ഇടപാടുകള്‍ക്കല്ലാം ഉയര്‍ന്ന സേവനനിരക്കാണ് ചുമത്തുന്നത്.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയെന്ന നയം രാജ്യത്ത് നിലനില്‍ക്കുമ്പോഴാണ് ഈ സ്ഥിതി. ദൈനംദിനം ചെറിയ പണമിടപാട് നടത്തുന്ന സാധാരണക്കാരെയാണ് ബാങ്കുകളുടെ നടപടി പ്രതികൂലമായി ബാധിക്കുന്നതെന്നും മുംബൈ ഐഐടി പ്രൊഫസര്‍ ആശിഷ് ദാസ് ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news