റമാദാനില്‍ നോമ്പെടുത്ത് ജോലിക്കെത്തരുതെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്കി പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്. നോമ്പെടുത്ത് ജോലി ചെയ്യുന്നത് ജോലിയെ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നത് മുന്നില്‍ കണ്ടു കൊണ്ടാണ് നിര്‍ദ്ദേശം .
വിമാനം കൈകാര്യം ചെയ്യുമ്പോള്‍, അതിന്റെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് പൈലറ്റുമാര്‍ ബോധവാന്മാരാകണം. നോമ്പെടുത്ത് വിമാനം പറത്തുന്ന വേളയില്‍ ഇത് ജോലിയെ മോശമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ഇത് കാര്യമായി പരിഗണിക്കേണ്ട വിഷയമാണെന്ന് എയര്‍ലൈന്‍ ബോദ്ധ്യമുള്ളതിനാല്‍ ജോലിക്കെത്തുന്ന പൈലറ്റുമാര്‍ നോമ്പെടുക്കരുത് – എയര്‍ ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.