ന്യൂഡൽഹി : രാഷ്ട്രീയ വിഷയങ്ങളിലും സർക്കാറിന്റെ നയപരിപാടികളിലും പാർട്ടി നിലപാടും മറ്റു പരിപാടികളും ജനങ്ങളുമായി പങ്കു വയ്ക്കാൻ ഉദ്ദേശിച്ചു കൊണ്ട് കോൺഗ്രസ് ഐ.എൻ.സി.ടി.വി എന്ന പേരിൽ യൂട്യൂബ് ചാനൽ തുടങ്ങുന്നു.
ഭീംറാവു അംബേദ്കറിന്റെ ജന്മവാർഷികം ആഘോഷിക്കുന്ന ഇന്ന് മഹാത്മാ ഗാന്ധിയെയും അംബേദ്കറിനെയും കുറിച്ചുള്ള ഡോക്യൂമെന്ററികൾ സംപ്രക്ഷണം ചെയ്തു കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ ചാനൽ ഉത്ഘാടനം ചെയ്യും.
കേന്ദ്ര സർക്കാർ നയങ്ങളെ തുറന്നു കാട്ടാനും മാധ്യമങ്ങളുടെ ഏകപക്ഷീയ നിലപാടുകളെ വിമർശിച്ചു കൊണ്ട് ഒരു രാഷ്ട്രീയ ബദൽ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും ആണ് ചാനൽ മുഖ്യമായും ലക്ഷ്യമിടുന്നത്’.