മുഖ്യമന്ത്രി കോവിഡ് മുക്തനായി; ഇന്ന് ആശുപത്രി വിട്ടേക്കും

കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആശുപത്രി വിട്ടേക്കും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് തീരുമാനം.

മുഖ്യമന്ത്രിക്ക് പുറമെ മ​ക​ൾ വീ​ണ, മ​രു​മ​ക​ൻ മു​ഹ​മ്മ​ദ്​ റി​യാ​സ്, ചെ​റു​ മ​ക​ൻ ഇ​ഷാ​ൻ എ​ന്നിവരും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഭാര്യ കമലക്ക് കോവിഡ് ബാധ ഇല്ലെങ്കിലും ചെറുമകന് കൂട്ടായി ആശുപത്രിയിൽ ഉണ്ടായിരുന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ്​ പേ​വാ​ർ​ഡ്​ ഒ​ന്നാം നി​ല​യി​ലെ കോ​വി​ഡ്​ വി.ഐ.പി വാർഡിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സാ സൗകര്യം ഒരുക്കിയിരുന്നത്.

spot_img

Related Articles

Latest news