കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കൂറ്റന്‍ മരങ്ങള്‍ കട പുഴകി വീണു

കവളങ്ങാട്: ശക്തമായ കാറ്റില് കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ നെല്ലിമറ്റത്ത് കൂറ്റന് മരങ്ങള് കടപുഴകി വീണു. ചൊവ്വാഴ്ച വൈകുന്നേരം 3.10 ഓടെ നെല്ലിമറ്റം പുല്ലുകുത്തിപാറ പ്രതീക്ഷപ്പടിയിലാണ് കൊടുങ്കാറ്റിന് സമാനമായ സ്ഥിതിയുണ്ടായത്. ശക്തമായ മഴയും പെയ്തതോടെ മൂന്ന് ഭീമന് മരങ്ങള് കടപുഴകി ദേശീയപാതക്ക് കുറുകെ വീണു

ഗതാഗതം പൂര്ണമായും നിലച്ചു. കോതമംഗലം ഫയര്ഫോഴ്സും നാട്ടുകാരും ചേര്ന്ന് മരങ്ങള് വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസിന് മുകളില് ഭീമന്മരം വീഴാതിരുന്നത് മിനിറ്റുകളുടെ വ്യത്യാസത്തിലാണ്

കോതമംഗലം ഫയര് സ്റ്റേഷനില് നിന്നും എസ് ടി ഒ കരുണാകരന് പിള്ളയുടെ നേതൃത്വത്തില് ഗ്രേഡ് എഎസ്ടിഒ കെ എസ് എല്ദോസ്, എഫ്‌ആര്‌ഒ (ഡി) സി എസ് അനില് കുമാര്, എഫ്‌ആര്‌ഒമാരായ സിഎം നൗഷാദ്, കെഎം ഇബ്രാഹിം, എസ് ആര് മനു, വിഷ്ണു മോഹന് എന്നിവര് ചേര്ന്നാണ് മരങ്ങള് മുറിച്ചുമാറ്റിയത്.

spot_img

Related Articles

Latest news