വാതക പൈപ്പ് ലൈൻ പ്രവർത്തിക്കായി അനധികൃത ക്രയിനുകളും, വാഹനങ്ങളും.

താമരശ്ശേരി: ഗയിൽ സിറ്റി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും, സംസ്ഥാനത്തിൻ്റെ പുറത്ത് നിന്നും എത്തിയ ക്രയിനുകളും, വാഹനങ്ങളുമാണ് അനധികൃതമായി സർവ്വീസ് നടത്തുന്നത്.

ക്രയിനുകളിൽ പലതിനും നമ്പർ പ്ലേറ്റ് പോലും ഇല്ല. തൊഴിലാളികളുടെ യാത്രക്കായി സർവ്വീസ് നടത്തിയ  വാഹനങ്ങൾ ഏതാനും മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചിരുന്നു.കർണാടകയിൽ നിന്നും എത്തിയ  ഇവയിൽ ഭൂരിഭാഗവും വ്യാജ രേഖകൾ ഉപയോഗിച്ചാണ് സർവ്വീസ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിരിന്നു. കേരളത്തിൽ സർവ്വീസ് നടത്തുന്ന വാഹനങ്ങൾ അതേ റെജിസ്ട്രേഷൻ  നമ്പറിൽ കർണാടകയിലും ഓടുന്നുണ്ടെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു നടപടി.

ദേശീയ പാതയോരത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ എത്തിയിട്ടുള്ള ക്രയിനുകൾ പലതും റജിസ്ട്രേഷൻ നടപടി പൂർത്തികരിച്ചിട്ടില്ലയെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നത്.

എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഇരകൾക്ക് നഷ്ടപരിഹാരം  കിട്ടുന്നതിന്  പോലും അനധികൃത സർവ്വീസ് തടസ്സമാവും.

spot_img

Related Articles

Latest news