കട്ടിപ്പാറ: കാട്ടുപന്നികളും കുരങ്ങൻമാരും നശിപ്പിച്ച കാർഷിക വിളകൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കർഷകർ
വിള നശിപ്പിച്ചതിൻ്റെ നഷ്ടപരിഹാരത്തിനായി കർഷകർ എല്ലാവിധ രേഖകളും വനംവകുപ്പിന് കൈമാറിയിട്ടും ഇതുവരെ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
വിട്ടുമുറ്റത്തെ തെങ്ങിൻ മുകളിൽ വരെ കുരങ്ങൻന്മാർ കയറി കരിക്ക് പറിച്ച് എറിഞ് നശിപ്പിക്കുകയാണ്. കാട്ടുപന്നികളെയും കുരങ്ങൻമാരെയും ശുദ്രജീവി പട്ടികയിൽ ഉൾപെടുത്തി കർഷകരെ രക്ഷിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി സെബാസ്റ്റ്യനും, രാജു ജോണും ആവശ്യപ്പെട്ടു.