പുല്ലൂക്കരയിലെ മൻസൂർ വധത്തിൽ നേരിട്ട് പങ്കെടുത്ത വിപിൻ, സംഗീത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. അറസ്റ്റിലായ വിപിൻ, സംഗീത് എന്നിവർ പുല്ലൂക്കര സ്വദേശികളാണ്.
ഇവർ മോന്താൽ പാലത്തിന് സമീപം ഒളിവിൽ കഴിയുകയായിരുന്നു. മൻസൂറിനെ ബോംബെറിഞ്ഞയാൾ കൂടിയാണ് ഇപ്പോൾ പിടിയിലായതെന്ന് ചൊക്ലി പൊലീസ് അറിയിച്ചു.
കേസിൽ 11 പ്രതികളെ ഇതേവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിപ്പട്ടികയിൽ 16 പേർ വരെ ഉണ്ടാവാമെന്നാണ് പൊലീസ് നൽകുന്ന സൂചന .