കോവിഡ്: ദുബായില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സേവനം പരീക്ഷിച്ചു

കോവിഡ് -19 പരിശോനയ്‌ക്കോ, വാക്‌സിന്‍ വിവരങ്ങള്‍ക്കോ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കനുസൃതമായി യാത്രക്കാരെ എളുപ്പത്തിലും സുരക്ഷിതമായും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍’ (ഐഎടിഎ) യാത്രാ പാസിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ദുബായില്‍ തുടങ്ങി.

ദുബായില്‍ നിന്ന് ബാഴ്സയിലേക്ക് പോകുന്ന യാത്രക്കാര്‍ എമിറേറ്റ്സുമായി അവരുടെ പ്രീ-ട്രാവല്‍ കോവിഡ് -19 ടെസ്റ്റ് പരിശോധിക്കുന്നതിനും പങ്കുവെക്കുന്നതിനും ‘ഡിജിറ്റല്‍ പാസ്പോര്‍ട്ട്’ ഉപയോഗിച്ചു. യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള ഒരു പടിയാണ് ട്രയലുകള്‍, ഇതിലൂടെ യാത്രക്കാര്‍ക്ക് കോവിഡ് -19 അനുബന്ധ ഡോക്യുമെന്റേഷന്‍ ഡിജിറ്റലായും സുരക്ഷിതമായും പരിധികളില്ലാതെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഭാവിയില്‍ യാത്രക്കാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികളുമായും എയര്‍ലൈനുകളുമായും പങ്കിടാനും പുതിയ സംധിധാനത്തിലൂടെ കഴിയും.

യാത്രക്കാരുടെ കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നത് ഈ സംവിധാനം വഴി ആയിരിക്കും. ഈ സംരംഭം പരീക്ഷിക്കുന്നതില്‍ ഐഎടിഎയുമായി പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഉപഭോക്തൃ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഉടന്‍ തന്നെ മറ്റ് സംരംഭങ്ങള്‍ ആരംഭിക്കും. എമിറേറ്റ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അഡെല്‍ അല്‍ റെഡ്ഹ പറഞ്ഞു.

ദുബായില്‍ നിന്ന് ബാഴ്സയിലേക്കും ലണ്ടന്‍ ഹീത്രോയിലേക്കും തിരികെ ദുബായിലേക്കുമുള്ള തിരഞ്ഞെടുത്ത എമിറേറ്റ്‌സ് വിമാനങ്ങളിലാണ് പരീക്ഷണിടസ്ഥാനത്തില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലപ്രദമെന്ന് കണ്ടെത്തിയാല്‍ മറ്റ് സര്‍വീസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

spot_img

Related Articles

Latest news