കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ.എം. ഷാജി എംല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു. നാലര മണിക്കൂറാണ് ചോദ്യം ചെയ്തത്. വിജിലന്‍സ് ഡിവൈഎസ്പി ജോണ്‍സണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണം, സ്വര്‍ണം എന്നിവയുടെ സ്രോതസിനെകുറിച്ചാണ് വിജിലന്‍സ് ചോദിച്ചത്. അതേസമയം, തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടന്നുവെന്ന് കെ.എം. ഷാജി ആരോപിച്ചു. ക്യാമ്പ് ഹൗസില്‍ ഒരു ബെഡ്റൂം മാത്രമേയുള്ള. അതില്‍ ഒരു കട്ടിലേയുള്ളു. അതിന് താഴെയാണ് പണമുണ്ടായിരുന്നത്. ക്ലോസറ്റിനും ഫ്രിഡ്ജിനും താഴെയാണ് പണമുണ്ടായിരുന്നതെന്നാണ് ചിലരൊക്കെ പറഞ്ഞ് പ്രചരിപ്പിച്ചത്. കള്ളും കഞ്ചാവുമടിച്ച് വല്ലയിടത്തും കിടന്നുറങ്ങുന്നവര്‍ക്ക് അവിടെയാകും പണം സൂക്ഷിക്കുന്നതെന്ന് തോന്നും.
ഇലക്ഷന് വേണ്ടി പിരിച്ച പണമായതിനാല്‍ കൗണ്ടര്‍ ഫോയില്‍ ശേഖരിക്കണം. ഇതിന് സാവകാശം വേണം. പണം മാറ്റാതിരുന്നത് കൃത്യമായ രേഖയുള്ളതിനാലാണ്. വിദേശ രാജ്യങ്ങളിലെ കറന്‍സികള്‍ മക്കള്‍ ശേഖരിച്ച് വച്ചതാണ്. അതില്‍ കസ്റ്റംസിന് സംശയമൊന്നുമില്ലെന്നും ഷാജി പറഞ്ഞു.
നിലവില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജിയോട് വിജിലന്‍സ് പറഞ്ഞിട്ടില്ല. എന്നാല്‍ ഒരാഴ്ചയ്ക്കകം രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഹാജരാക്കുമെന്നും ഷാജി പറഞ്ഞു.