ഏറെ കൊട്ടിഘോഷിക്കപ്പെട്ട എൽപിജി സബ്‌സിഡി കഴിഞ്ഞ ഒരു വർഷത്തോളമായി ലഭിക്കുന്നില്ലെന്ന് പരാതി. എൽപിജി സബ്സിഡി നിർത്തിയെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല. സബ്സിഡി നിർത്തലാക്കിയതാണോ എന്നും അറിയില്ല.
ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് എത്തിക്കുന്ന രീതിയായിരുന്നു സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്നത്. എന്നാൽ സബ്‌സിഡി നിർത്തലാക്കിയതായി സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. സബ്‌സിഡി നൽകുന്നുമില്ല. ഗ്യാസ് ഏജൻസികൾ വഴി അറിയാൻ കഴിഞ്ഞത് മാത്രമാണ് സബ്‌സിഡി ലഭിക്കില്ല എന്നത്.
കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് മന്ത്രാലത്തിനു മാത്രമാണ് സബ്സിഡി സംബന്ധിച്ചു വിവരം ലഭ്യമാവുക. എന്നാൽ മന്ത്രാലയം ഈ കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും പരാതികൾ ഉണ്ട്