കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ

കോഴിക്കോട്​: കോവിഡ്​ വ്യാപനം അതിരൂക്ഷമായതോടെ ജില്ലയിൽ ഞായറാഴ്​ച ലോക്​ഡൗൺ ഏർപ്പെടുത്തി. ഡിസാസ്​റ്റർ മാനേജ്​മെൻറ്​​ ആക്​ട്​ പ്രകാരം ജില്ല കലക്​ടർ സാംബശിവ റാവുവാണ്​ ഉത്തരവിറക്കിയത്​. ഏപ്രിൽ 18 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് ഞായറാഴ്ചകളിലെ​ ലോക്​ഡൗൺ. ഞായറാഴ്​ചത്തെ കൂടിച്ചേരലുകൾ അഞ്ചുപേരിൽ മാത്രമായി ചുരുക്കണം.

പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്​. അവശ്യവസ്​തുക്കളുടെയും സേവനങ്ങളുടെയും കടകളും സ്​ഥാപനങ്ങൾക്കും രാത്രി ഏഴുവരെ പ്രവർത്തിക്കാം. മറ്റു സ്​ഥാപനങ്ങളും ബീച്ച്​, പാർക്ക്​, വിനോദ കേന്ദ്രങ്ങൾ എന്നിവയും തുറന്ന്​ പ്രവർത്തിക്കാൻ പാടില്ല.

അതേസമയം പൊതു ഗതാഗത സംവിധാനം സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഉത്തരവിൽ വ്യക്​തമാക്കി. മേൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തി​ന്‍റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡി​ന്‍റെ 188ാം വകുപ്പ്​ പ്രകാരവും മറ്റു ചട്ടങ്ങളും ഉൾപ്പെടുത്തി നിയമനടപടി സ്വീകരിക്കും.

spot_img

Related Articles

Latest news