കെ എം ഷാജിയുടെ അനധികൃത സ്വത്ത്: ബിനാമി ഇടപാടുകൾ അന്വേഷിക്കുന്നു

മുസ്ലിംലീഗ് നേതാവ് കെ എം ഷാജി എംഎല്‍എ പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷണം ബിനാമി ഇടപാടിലേക്കെന്ന് റിപ്പോർട്ട്. വയനാട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും പലരുടെ പേരിലായി ഷാജി ഭൂമി വാങ്ങിക്കൂട്ടിയെന്ന സംശയം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്. കണ്ണൂരിലെ മുസ്ലിംലീഗ് നേതാവ്, കുട്ടയിലെ മലഞ്ചരക്ക് വ്യാപാരി തുടങ്ങിയവരിലേക്ക് അന്വേഷണം നീളാൻ സാധ്യത ഉണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ വയനാട്ടില്‍ രണ്ടേക്കര്‍ ഭൂമിയും കണ്ണൂരില്‍ പത്ത് സെന്റും മാത്രമാണ് താന്‍ വാങ്ങിയതെന്ന ഷാജിയുടെ മൊഴി വിശ്വസനീയമാണെന്ന് അന്വേഷണ സംഘം കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലും ഇതേവാദം ഉന്നയിച്ചിരുന്നു. സ്ഥിരമായി സഞ്ചരിക്കുന്ന എംഎല്‍എ ബോര്‍ഡ് വച്ച ഇന്നോവ ക്രിസ്റ്റ കാര്‍ ആരുടേതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഷാജിയുടെ പേരില്‍ വാഹനങ്ങളൊന്നും ഇല്ലെന്നും ഭാര്യയുടെ പേരില്‍ ഒരു കാറും സ്കൂട്ടറുമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ തളിപ്പറമ്പിലെ മുസ്ലിംലീഗ് നേതാവിന്റെ സ്വത്തിലുണ്ടായ വളര്‍ച്ചയുടെ കാരണം ഷാജിയുമായി ബന്ധപ്പെടുത്തി വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

spot_img

Related Articles

Latest news