മാലിന്യത്തിന് യൂസര്‍ഫീ ഈടാക്കാൻ സംസ്ഥാന സര്‍ക്കാര്‍

പൊതുനിരത്തില്‍ മാലിന്യം കത്തിക്കരുത്

തിരുവനന്തപുരം: മാലിന്യമുണ്ടാക്കുന്നവരില്‍ നിന്ന് പ്രതിമാസം യൂസര്‍ഫീ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മാലിന്യം ഉപയോഗിച്ച്‌ ഭൂമി നികത്തരുതെന്നും പൊതു നിരത്തുകളില്‍ മാലിന്യം കത്തിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഖരമാലിന്യ നിര്‍മാര്‍ജ്ജനത്തിനു ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതി തയാറാക്കണമെന്നും നിര്‍ദേശിക്കുന്നു. ഖരമാലിന്യ നിര്‍മാര്‍ജ്ജനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 2016 ലെ വ്യവസ്ഥകള്‍ സംബന്ധിച്ച്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. വ്യവസ്ഥകള്‍ നടപ്പാക്കാതിരുന്നാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് കടന്നത്.

എല്ലാ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ സംസ്‌കാരണത്തിന് പദ്ധതി തയാറാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാതില്‍പ്പടി ശേഖരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതും ഇവരുടെ ചുമതലയാണ്. മാലിന്യം ശേഖരിക്കുന്നവര്‍ക്കും ഈ രംഗത്തെ അസംഘടിത മേഖലയിലുള്ളവരേയും രജിസ്റ്റര്‍ ചെയ്യുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും വേണം.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു കര്‍ശനമായി തടയണം. പൊതുനിരത്തില്‍ മാലിന്യം കത്തിക്കാന്‍ അനുവദിക്കരുത്. മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്ന് പ്രതിമാസം യൂസര്‍ഫീ ഈടാക്കണം.

അശാസ്ത്രീയമായ ഭൂമി നികത്തലും മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി നികത്തുന്നതും കര്‍ശനമായും തടയാന്‍ നടപടിയെടുക്കണം. കാലപ്പഴക്കമുള്ള മാലിന്യ കൂമ്പാരങ്ങളില്‍ ബയോമൈനിംഗ് നടത്തണം. കെട്ടിട നിര്‍മാണത്തിന്റേയും പൊളിക്കലിന്റേയും ഭാഗമായി വരുന്ന മാലിന്യങ്ങളില്‍ നിന്ന് 20 ശതമാനം വരെ സാധനങ്ങള്‍ സര്‍ക്കാര്‍ നിര്‍മാണങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

spot_img

Related Articles

Latest news